സന്തോഷ് ഹെഗ്ഡയെ 25 ന് ദുബൈയില്‍ ആദരിക്കും
Mar 22, 2016, 12:00 IST
ദുബൈ: (www.kasargodvartha.com 22/03/2016) കന്നഡിഗാസ് യു എ ഇയും ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയും സംയുക്തമായി മുന്‍ സുപ്രീം കോടതി ജസ്റ്റിസും കര്‍ണാടക ലോകായുക്തയുമായിരുന്ന എന്‍ സന്തോഷ് ഹെഗ്ഡയെ ദുബൈയില്‍ ആദരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജന്മനാടിന്റെ ആദരം ഏറ്റുവാങ്ങിയ വൈ സുധീര്‍ കുമാര്‍ ഷെട്ടിക്കുള്ള സ്വീകരണവും ഇതേ വേദിയില്‍ നടക്കും.
25 ന് വൈകിട്ട് ആറ് മണിക്ക് ദുബൈ ഇന്ത്യ ക്ലബ്ബ് ക്രിസ്റ്റല്‍ ലോന്‍ജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. പത്മശ്രീ ബി ആര്‍ ഷെട്ടി അധ്യക്ഷത വഹിക്കും. കര്‍ണാടക മന്ത്രിമാരായ യു ടി ഖാദര്‍, രാമനാഥറൈ, മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖ്, ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ യൂസുഫ് അല്‍ഫലാ, കന്നഡിഗാസ് യു എ ഇ കണ്‍വീനര്‍ സര്‍വോതം ഷെട്ടി, കെ എം അബ്ബാസ്, അഷ്‌റഫ് കര്‍ള, റഷീദ് വിട്ടല്‍, ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് റാഫി പള്ളിപ്പുറം, സലാം കന്യപ്പാടി, റഹ് മാന്‍ ഉദുമ, ശബീര്‍ കീഴൂര്‍, ശക്കീല്‍ മൊഗ്രാല്‍ സംബന്ധിച്ചു.
Keywords : Felicitation, Programme, Dubai, Gulf, Inauguration, Santosh Hegde to be felicitated.