city-gold-ad-for-blogger

സമസ്ത വിഷന്‍ 'വിജയ തീരം 13' സംഘടിപ്പിക്കുന്നു

മനാമ: ബഹ്‌റൈനിലെ സ്‌കൂള്‍-മദ്രസാ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുടുംബങ്ങള്‍ക്കുമായി പ്രത്യേക ഗൈഡന്‍സും ട്രൈനിംഗുമടങ്ങുന്ന വൈവിധ്യമാര്‍ന്ന അവധിക്കാല പരിപാടികളുമായി ബഹ്‌റൈന്‍ സമസ്ത.

കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിജയ തീരം പരിപാടിയുടെ തുടര്‍ചയായാണ് ഒരു ആഴ്ചയോളം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ ഈ വര്‍ഷവും വിപുലമായ രീതിയില്‍ 'വിജയ തീരം 13' സംഘടിപ്പിക്കുന്നതെന്ന് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന സമസ്ത വിഷന്‍ കണ്‍വീനര്‍ അറിയിച്ചു.

സമൂഹത്തിലെ നാനാ തുറകളിലുള്ളവരെ ഉള്‍പെടുത്തി നടക്കുന്ന വിവിധ സെഷനുകള്‍ക്ക് മുഖ്യ നേതൃത്വം വഹിക്കുന്നത് പ്രമുഖ മന:ശാസ്ത്ര വിദഗ്ധനും ട്രയ്‌നിംഗ് അധ്യാപകനുമായ മുന്‍ എസ്.കെ.എസ്.എസ്.എഫ് ജന.സെക്രട്ടറി എസ്.വി. മുഹമ്മദലി മാസ്റ്ററാണ്.

വെള്ളിയാഴ്ച വിവിധ ഏരിയകളിലായി നടക്കുന്ന വ്യത്യസ്ത ക്യാമ്പുകളിലും പരിശീലന പഠന ശിബിരങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കും. സ്റ്റുഡന്‍സ് ഗൈഡന്‍സ്, ടീച്ചേഴ്‌സ് ട്രൈനിംഗ്, ഫാമിലി കൗണ്‍സിലിംഗ്, ലീഡേഴ്‌സ് മീറ്റ്, ബിസിനസ് ടീം ട്രൈനിംഗ്, സ്ട്രസ് മാനേജ്‌മെന്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന ക്യാമ്പുകള്‍ ഉള്‍പെടുത്തിയാണ് വിജയ തീരം 2013 ഒരുക്കിയിരിക്കുന്നത്.
സമസ്ത വിഷന്‍ 'വിജയ തീരം 13' സംഘടിപ്പിക്കുന്നു
S.V.Mohammed Ali Master

സമസ്ത കേരള സുന്നി ജമാഅത്തിനു പുറമെ സമസ്ത വിഷന്‍, ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ്, ട്രന്റ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് 26ന് രാത്രി എട്ട് മണിക്ക് മനാമ പാക്കിസ്താന്‍ ക്ലബ്ബില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെ ഔദ്യോഗിക തുടക്കമാവും. ഇതിനു മുന്നോടിയായി ക്ഷണിക്കപ്പെട്ട മെമ്പര്‍മാര്‍ക്കുള്ള ലീഡര്‍ഷിപ്പ് ട്രൈനിംഗ് ക്യാമ്പ് വെള്ളിയാഴ്ച 1.30 മുതല്‍ മനാമ സമസ്താലയത്തില്‍ നടക്കും.

തുടര്‍ന്ന് സ്‌നേഹ കുടുംബം സന്തുഷ്ട കുടുംബം എന്ന വിഷയത്തില്‍ പാക്കിസ്താന്‍ ക്ലബ്ബില്‍ നടക്കുന്ന പബ്ലിക്ക് പരിപാടിയില്‍ ബഹ്‌റൈനിലെ എല്ലാ മേഖലകളിലുമുള്ള മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും സംബന്ധിക്കണമെന്ന് പരിപാടികളിള്‍ക്ക് മുഖ്യ നേതൃത്വം വഹിക്കുന്ന സമസ്ത വിഷന്‍ കണ്‍വീനര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 39907313 ല്‍ ബന്ധപ്പെടുക.

Keywords: S.V.Mohammed Ali Master, Manama, Gulf, Programme, Students, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia