സമസ്ത ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍വാര്‍ഷികവും ഖത്തംദുആ സമ്മേളനവും ബുധനാഴ്ച മനാമയില്‍
Jun 24, 2014, 08:30 IST
മനാമ: (www.kasargodvartha.com 24.06.2014) സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിക്ക് കീഴില്‍ മനാമ സമസ്ത മദ്‌റസ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുതിര്‍ന്നവര്‍ക്കുള്ള ഖുര്‍ആന്‍ ആശയ - പാരായണ പരിശീലന വേദിയായ ഖുര്‍ആന്‍ സ്റ്റഡിസെന്ററിന്റെ പ്രഥമ വാര്‍ഷികവും ഖുര്‍ആന്‍ ഖത്തം ദുആ സമ്മേളനവും ബുധാഴ്ച രാത്രി 9.30ന് മനാമയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മനാമ ഗോള്‍ഡ് സിറ്റിക്കു സമീപമുള്ള സമസ്ത മദ്‌റസാ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഈ വര്‍ഷം ഖുര്‍ആന്‍, ഹിഫഌ, തജ്‌വീദ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള അവാര്‍ഡ് ദാനവും സാഹിത്യസമാജത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ അവതരിപ്പിക്കുന്ന കലാ വിരുന്നും ഉണ്ടായിരിക്കും.
ചടങ്ങ് സമസ്ത ബഹ്‌റൈന്‍ പ്രസിഡണ്ട് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോ-ഓര്‍ഡിനേറ്റര്‍ ഉസ്താദ് മൂസ മൗലവി വണ്ടൂര്‍ അധ്യക്ഷത വഹിക്കും. ഉസ്താദ് ഹംസ അന്‍വരി മോളൂര്‍, ഷൗക്കത്തലി ഫൈസി, എസ്.എം അബ്ദുല്‍ വാഹിദ് എന്നിവര്‍ സംബന്ധിക്കും. നേരത്തെ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തു പൂര്‍ത്തീകരിച്ചതിന്റെ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനാ സദസും നടക്കും.

Keywords : Manama, Dubai, Gulf, Samastha, Quran Study Centre, Class.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067