കുവൈത്തില്‍ സൈബര്‍ കഫെയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സലാഹുദ്ദീന്റെ മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും
Dec 11, 2015, 14:00 IST
കുവൈത്ത്: (www.kasargodvartha.com 11/12/2015) കുവൈത്ത് മാലിയയില്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ ഇന്റര്‍നെറ്റ് കഫെയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നീലേശ്വരം ആനച്ചാല്‍ സ്വദേശി സലാഹുദ്ദീന്റെ (40) മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ നാട്ടിലെത്തിക്കും. വൈകുന്നേരം ഏഴ് മണിയോടെ മംഗളൂരു വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം രാത്രി ഒമ്പത് മണിയോടെ ആനച്ചാലിലെ വീട്ടിലേക്ക് കൊണ്ടുപോകും.
തുടര്‍ന്ന് ആനച്ചാല്‍ ഖിള്ര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറക്കും. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മൃതദേഹം നാട്ടിലേക്ക് എത്താന്‍ വൈകുമെന്ന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ കുവൈത്ത് കോടതി ഇടപെട്ട് മൃതദേഹം പെട്ടെന്ന് വിട്ടുകൊടുക്കുകയായിരുന്നു.
സലാഹുദ്ദീന്റെ മരണം സംബന്ധിച്ച് കുവൈത്ത് പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സലാഹുദ്ദീനെ ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Related News: നീലേശ്വരം സ്വദേശി കുവൈത്തിലെ സൈബര്‍ കഫെയില്‍ മരിച്ച നിലയില്‍
Keywords : Kuwait, Kasaragod, Nileshwaram, Death, Gulf, Salahudheen.