പൊസോട്ട് തങ്ങള്‍ ആദര്‍ശ രംഗത്ത് വിട്ടു വീഴ്ചയില്ലാത്ത നേതാവ്: ദമ്മാം സഅദിയ അനുസ്മരണ സംഗമം
Oct 2, 2015, 10:00 IST
ദമ്മാം: (www.kasargodvartha.com 02/10/2015) സമസ്ത മുശാവറ അംഗം, എസ്വൈഎസ് സംസ്ഥാന ട്രഷര്‍, നിരവധി മഹല്ലുകളുടെ ഖാസി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെ വിട പറഞ്ഞ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, (പൊസോട്ട് തങ്ങള്‍) ആദര്‍ശ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നുവെന്ന് ദമ്മാം സഅദിയയില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. ആത്മീയ, ജീവ കാരുണ്യ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ തുല്യതയില്ലാത്ത പ്രവര്‍ത്തങ്ങള്‍ കാഴ്ച വെച്ച തങ്ങളുടെ വിയോഗം സുന്നി പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും പുതു തലമുറ തങ്ങളുടെ ജീവിതം അനുകരിക്കണമെന്നും സംഗമം വിലയിരുത്തി.
സീക്കോ സഅദിയ ഹാളില്‍ നടന്ന പരിപാടിയില്‍ ഈ വര്‍ഷം ഹജ്ജ് പൂര്‍ത്തിയാക്കി വന്ന ഹാജിമാര്‍ക്ക് സ്വീകരണം നല്കി. ത്യാഗ സമര്‍പണത്തിലൂടെ നേടിയ ജീവിത വിശുദ്ധി ഭാവി ജീവിതത്തിലും കാത്തു സൂക്ഷിക്കാന്‍ സന്നദ്ധരാകണമെന്ന് ഹജ്ജ് അനുഭവം ചര്‍ച്ചയില്‍ പങ്കെടുത്ത ഹാജിമാര്‍ അഭിപ്രായപ്പെട്ടു. സംഗമത്തില്‍ ചെയര്മാന് സയ്യിദ് ശുകൂര്‍ അല്‍ ഹൈദറൂസി പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ റസാഖ് സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി.
ദമ്മാം കമ്മിറ്റി ഭാരവാഹികളായ മൊയ്തീന് ഹാജി കൊടിയമ്മ, മുഹമ്മദ് അമാന മൊഗ്രാല്‍, മുനീര്‍ ആലംപാടി, അബ്ദുല്‍ ഖാദിര്‍ സഅദി കൊട്ടുമ്പ, മുബാറക് സഅദി മലപ്പുറം, ഹബീബ് സഖാഫി, പി.സി അബൂബക്കര്‍ സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു. ലത്വീഫ് പള്ളത്തട്ക്ക സ്വാഗതവും അബ്ദുല്‍ അസീസ് സഅദി നന്ദിയും പറഞ്ഞു.

Keywords : Kasaragod, Kerala, Gulf, Remembrance, Posot Thangal, Jamia-Sa-adiya-Arabiya, Dammam.