ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് വെള്ളിയാഴ്ച
Nov 24, 2011, 00:50 IST
ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ മൂന്നാമത് ദേശീയ സാഹിത്യോത്സവ് 25ന് വെള്ളിയാഴ്ച മംസാര്‍ അല്‍ ഇത്തിഹാദ് സ്‌കൂളില്‍ നടക്കും. രാവിലെ എട്ടിന് ആരംഭിക്കും. മാപ്പിളപ്പാട്ട്, മാലപ്പാട്ട്, അറബി ഗാനം, സംഘഗാനം, ബുര്‍ദപാരായണം, ദഫ്‌മേളം തുടങ്ങി മാപ്പിള കലകളുടെ ആസ്വാദനത്തിനു വേദിയൊരുക്കിയാണ് സാഹിത്യോത്സവിന്റെ ദേശീയതല മത്സരം നടക്കുന്നത്. മൂന്നു മാസമായി യൂണിറ്റ്, സെക്ടര്‍, സോണ്‍ തലങ്ങളിലൂടെ നടന്നുവന്ന മത്സരങ്ങള്‍ക്കു ശേഷമാണ് ദേശീയ സാഹിത്യോത്സവ് നടക്കുന്നത്.
ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാങ്ങളില്‍ മാപ്പിള കലകള്‍ക്കു പുറമേ കഥ, കവിത, പ്രബന്ധം രചനകള്‍, ചിത്രരചന, വിഷ്വല്‍ ഡോക്യുമെന്ററി, പ്രൊജക്ട്, ഡിജിറ്റല്‍ ഡിസൈനിംഗ്, സ്‌പോട്ട് മാഗസിന്‍ തുടങ്ങി 30 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 10 സോണുകള്‍ മത്സരിക്കുന്ന ദേശീയ സാഹിത്യോത്സവ് നാലു വേദികളിലായാണ് നടക്കുക. രാത്രി എട്ടിനു നടക്കുന്ന സമാപന സംഗമത്തില്‍ നാടിനൊപ്പം നാല്‍പതിനൊപ്പം എന്ന സന്ദേശത്തില്‍ യു എ ഇ ദേശീയദിനാഘോഷ പ്രത്യേക സദസ്സൊരുക്കും. പ്രതീകാത്മകമായി നാല്‍പതു കുട്ടികള്‍ അണിനിരക്കുന്ന പ്രത്യേക ഐക്യദാര്‍ഢ്യ പ്രദര്‍ശനത്തിനു ശേഷം നടക്കുന്ന സമ്മേളനത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പു പ്രതിനിധികള്‍ സാമൂഹിക, സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. സാഹിത്യോത്സവ് ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ ചടങ്ങില്‍ വിതരണം ചെയ്യും. അന്തരിച്ച സാജിദ ഗ്രൂപ്പ് എം ഡി ഉമര്‍ ഹാജിയുടെ നാമധേയത്തില്‍ ഏര്‍പെടുത്തിയ മതവിദ്യാഭ്യാസ അവാര്‍ഡ് ചടങ്ങില്‍വെച്ച് സമ്മാനിക്കും. വിവരങ്ങള്‍ക്ക് 055 2434259.
Keywords: RSC, Sahithyolsav, Dubai, Gulf