city-gold-ad-for-blogger

ആര്‍.എസ്.സി ദേര സെക്ടര്‍ സാഹിത്യോത്സവ്: കലാ കിരീടം നായിഫ് യൂണിറ്റിന്

ദുബൈ: (www.kasargodvartha.com 12.10.2014) ഇശലുകള്‍ പെയ്തിറങ്ങിയ കലാ പരിപാടികളുടെ ആസ്വാദന വിരുന്നൊരുക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ ദേര സെക്ടര്‍ സാഹിത്യോത്സവിന് കൊടിയിറങ്ങി. കുരുന്നു മനസുകളുടെ സര്‍ഗാത്മകത പ്രകടമാക്കിയ കലാസാഹിത്യ മത്സരപരിപാടികള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുടെ നിറക്കൂട്ട് ചാര്‍ത്തിക്കൊണ്ടായിരുന്നു സമാപിച്ചത്.

കലാ സാഹിത്യ ആസ്വാദനത്തിനപ്പുറം കലകളില്‍ ധാര്‍മികമാനം കണ്ടെത്തി ഉദാത്തമായ സാംസ്‌കാരിക പൈതൃകത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വന്ന ആര്‍.എസ്.സി സാഹിത്യോത്സവ് ധര്‍മ്മാധിഷ്ടിത സാഹിത്യത്തിന്റെ വിളംബരമായിരുന്നു. അറേബ്യയുടെ പുണ്യഭൂമിയില്‍ ധാര്‍മികതയുടെ ശീലുകളില്‍ ഇശലും ഈണവും കോര്‍ത്ത് 200 ഓളം പ്രതിഭകളാണ് സെക്ടര്‍ സാഹിത്യോത്സവില്‍ മാറ്റുരച്ചത്.

മാപ്പിള കലകളുടെ പാരമ്പര്യ മൂല്യങ്ങള്‍ സംരക്ഷിക്കുകയും തനതായ ശൈലിയില്‍ നിലനിര്‍ത്തുകയും ചെയ്യുന്നതിന് വേണ്ടിയുള്ള ആര്‍.എസ്.സി യുടെ ശ്രമം മാലിന്യവല്‍ക്കരിക്കപ്പെട്ട കലാമേളകള്‍ക്കിടയില്‍ പ്രതീക്ഷയുടെ കൈത്തിരിയാണ് കൊളുത്തിയതെന്ന് സംഘാടകര്‍ പറഞ്ഞു. 160 പോയിന്റ് നേടി നായിഫ് യൂണിറ്റ്് ഒന്നാം സ്ഥാനവും 154 പോയിന്റ് നേടി അല്‍ ബറഹ യൂണിറ്റ് രണ്ടാം സ്ഥാനവും 147 പോയിന്റ് നേടി ഗോള്‍ഡ് സൂക് യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച പ്രകടനമാണ് നായിഫ് യൂണിറ്റ് കാഴ്ച വെച്ചത്. അല്‍ റാസ് യൂണിറ്റിലെ സിയാദ് ബായാര്‍ കലാപ്രതിഭാ പട്ടത്തിന് അര്‍ഹനായി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ആര്‍.എസ്.സി ദേര സെക്ടര്‍ സാഹിത്യോത്സവ്: കലാ കിരീടം നായിഫ് യൂണിറ്റിന്

Keywords : RSC, Sahithyolsav, Gulf, winners, RSC Sahithyolsav: Naif Unit champions. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia