city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആര്‍.എസ്. സി മെമ്പര്‍ഷിപ്പ് ദിനം ഡിസംബര്‍ 14 ന്

ആര്‍.എസ്. സി മെമ്പര്‍ഷിപ്പ് ദിനം ഡിസംബര്‍ 14 ന്
കുവൈത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ അംഗത്വത്തിന് തുടക്കമായി. 'പ്രവാസ യൗവനങ്ങളുടെ സാംസ്‌കാരിക സംഘ ബോധം' എന്ന സന്ദേശത്തിലാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആചരിക്കുന്നത്. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ശില്‍പശാലകള്‍ ചാപ്റ്റര്‍, നാഷണല്‍, സോണ്‍ തലങ്ങളില്‍ പൂര്‍ത്തിയായി.

യൂണിറ്റുകളില്‍ രൂപവത്കരിച്ച സ്‌ക്വാഡുകളുടെയും സ്‌നേഹ സംഘാംഗങ്ങളുടെയും നേതൃത്വത്തില്‍ ചങ്ങാതിപ്പട്ടിക തയ്യാറാക്കി അംഗത്വം ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 14 നകം പൂര്‍ത്തിയാകും. മെമ്പര്‍ഷിപ്പ് അപേക്ഷകളുടെ ഓണ്‍ലൈന്‍ എന്‍ട്രി ഡിസംബര്‍ 15 നകം പൂര്‍ത്തിയാകും. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തോടനുബന്ധിച്ചു തന്നെ മുഴുവന്‍ യൂണിറ്റുകളുടെയും രജിസ്‌ട്രേഷനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

തുടര്‍ന്ന് ഡിസംബര്‍ 28 നകം യൂണിറ്റ്, സെക്ടര്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകും. ഡിസംബര്‍ 21 മുതല്‍ സോണ്‍ പ്രതിനിധി സമ്മേളനങ്ങള്‍ക്ക് തുടക്കമാകും. ജനുവരി 18 നകം ആറു രാജ്യങ്ങളിലും നാഷനല്‍ പ്രതിനിധി സമ്മേളങ്ങളില്‍ പുതിയ നേതൃത്വം സംഘടനയുടെ ചുമതല ഏറ്റെടുക്കും.

ഫെബ്രു വരി 14,15 തിയ്യതികളില്‍ കുവൈത്തില്‍ നടക്കുന്ന ആര്‍.എസ്.സി.ജി. സി. സി സമ്മിറ്റോടെ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി സംഘടന പുതിയ കര്‍മ പദ്ധതികള്‍ ഏറ്റെടുക്കും. ഇലക്ഷന്‍ ഡയറക്റ്ററേറ്റുകളുടെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനമാണ് നടന്നു വരുന്നത്. ഓരോ ഘടകങ്ങളുടെയും മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ഉപരി ഘടകങ്ങളില്‍ നിന്നും ഇലക്ഷന്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു നടപടികള്‍ റിട്ടേണിംഗ് ഓഫീസര്‍മാരുടെ നിയന്ത്രണത്തിലായിരിക്കും. ഇവര്‍ക്കുള്ള പരിശീലനവും വിവിധ ഘടകങ്ങളിലായി നടന്നു വരുന്നു.

Keywords: RSC, Membership, Campaign, Kuwait, Gulf, Malayalam news, RSC membership day on Dec 14

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia