city-gold-ad-for-blogger

ആര്‍ പി എല്‍ ക്രിക്കറ്റ് സീസണ്‍ 3; താരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

റിയാദ്: (www.kasargodvartha.com 08.05.2016) ചെറിയ പെരുന്നാളിനോടനുബന്ധിച്ച് റിയാദ് കാസ്രോട്ടാര്‍ സംഘടിപ്പിക്കുന്ന റിയാദ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുളള കളിക്കാരുടെ എന്‍ട്രി സ്വീകരിച്ചു തുടങ്ങി. മെയ് 20 വരെയാണ് എന്‍ട്രി സ്വീകരിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. ടീമുകള്‍ ലേലത്തിലൂടെയായിരിക്കും കളിക്കാരെ കണ്ടെത്തുക.

ആര്‍ പി എല്‍ ക്രിക്കറ്റ് സീസണ്‍ 3; താരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചുവെറ്റ് പേള്‍ (അബ്ദു റഹ് മാന്‍), റോയല്‍ ക്രിക്കറ്റ് ക്ലബ് (നാസര്‍ ചെളമ്ര), പുത്തൂര്‍ റൈഡേര്‍സ് (ഷാഫി സവനൂര്‍), യങ്ങ്‌സ്‌റ്റേര്‍സ് ക്രിക്കറ്റ് ക്ലബ് (ഓണര്‍ മുഹമ്മദ് സാലിം), എം ഡി ക്രിക്കറ്റേര്‍സ് (ഓണേര്‍സ് അസീസ് കാര്‍ക്കള ഇസ്മാഈല്‍ മൂഡബദ്രി), അഫ്ര പാന്‍ത്തേര്‍സ് റിയാദ് (അഫ്ര കോപ), മോക്ക കഫേ (ഫഹീം മീത്തല്‍), റിയാദ് ഇന്ത്യന്‍സ് (അലി പടിഞ്ഞാര്‍, ഷമീം ബങ്കോട്, മഷ് ഹൂദ്) എന്നിവയായിരിക്കും സീസണ്‍ മൂന്നില്‍ മത്സരിക്കുന്ന ടീമുകള്‍.

കളിക്കാര്‍ക്കുളള രജിസ്‌ട്രേഷന്‍ ഫോം ലഭിക്കുന്ന സ്ഥലങ്ങള്‍ - സുലൈ ഏരിയ അബ്ദുല്ല സുബ്ബയകട്ട 0538176303, നാസര്‍ 0572933705, ബത്ത്ഹ ഏരിയ ഖലീല്‍ സി എല്‍ 0502969809, ഉറയ്‌സ് 0551907326, ബദീഅ ഷിഫ ഏരിയ ഷബീര്‍ ആസാദ് 0532001948, മലാസ് ഏരിയ മഹമൂദ് 0504308141, റൗദ ഏരിയ യാസര്‍ കോപ 0549766715, ഹറാജ് ഏരിയ സകരിയ ബാരിക്കാട് 0547435783.

Keywords: Cricket Tournament, Registration, Riyadh, Gulf, Entry, RPL season 3, Royal Cricket Club, Players.  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia