ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ചാ ശ്രമം, ആയുധധാരികളായ കവര്‍ച്ചക്കാരെ ജീവന്‍ പണയം വച്ച് നേരിട്ട രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്, വീഡിയോ
Mar 10, 2019, 11:42 IST
ഷാര്‍ജ:(www.kasargodvartha.com 10/03/2019) ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആയുധങ്ങളുമായെത്തി പണം കവരാന്‍ ശ്രമിച്ച രണ്ട് പേരെ പിടികൂടി. രണ്ട് ആഫ്രിക്കന്‍ വംശജരാണ് അറസ്റ്റിലായത്. അല്‍ വഹ്ദ റോഡിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. രാത്രി തിരക്കേറിയ സമയത്ത് ആയുധങ്ങളുമായി എത്തിയായിരുന്നു കവര്‍ച്ചാശ്രമം. രണ്ടംഗ അക്രമിസംഘത്തില്‍ ഒരാളെ ജീവനക്കാരും രണ്ടാമനെ പോലീസുമാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
മുഖം മൂടി ധരിച്ച് ക്യാഷ് കൗണ്ടറിലേക്ക് എത്തിയ ഒന്നാമന്‍ വലിയ കത്തികാട്ടി ക്യാഷ്യറെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ച ജീവനക്കാരന്‍ കൊള്ളക്കാരനുമായി പിടിവലി കൂടുന്നതിനിടെ രണ്ടാമനും എത്തുകയും പണം സൂക്ഷിക്കുന്ന മേശ തകര്‍ത്ത് പെട്ടി കൈക്കലാക്കുകയുമായിരുന്നു. എന്നാല്‍ പണവുമായി കടക്കാന്‍ ശ്രമിച്ച രണ്ട് മോഷ്ടാക്കളെ ജീവന്‍ പണയപ്പെടുത്തി ധീരമായി ജീവനക്കാര്‍ നേരിടുകയായിരുന്നു.
സ്ഥാപനത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ മോഷ്ടാവ് ജീവനക്കാരനെ ഭീഷണിപ്പെടുത്തുന്നതും ജിവനക്കാരന്‍ കവര്‍ച്ചക്കാരെ നേരിടുന്നതുമെല്ലാം കാണാം. എന്നാല്‍ കവര്‍ച്ചക്കാര്‍ സ്ഥാപനത്തിന്റെ പുറത്ത് കടക്കാനാവുന്നതിന് മുന്‍പേ കൂടുതല്‍ ജീവനക്കാരെത്തി കവര്‍ച്ചക്കാരെ തടയുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sharjah, Gulf, Top-Headlines, Robbery-Attempt, Police, Crime, Injured, Arrest, Video, Staff,Robbers attack at LuLu Al Wahada Sharjah- UAE