മറ്റൊരു കാരുണ്യ ഭവനവുമായി റിയാദ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി
Sep 25, 2015, 10:06 IST
റിയാദ്: (www.kasargodvartha.com 25/09/2015) മഞ്ചേശ്വരം പഞ്ചായത്തിലെ ഒരു മുറിയില്‍ മാത്രമായി ജീവിതം കഴിച്ചു കൂട്ടുന്ന വികലാംഗനായ ഒരു കുടുംബത്തിന് റിയാദ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ രണ്ടാമത്തെ ബൈത്തു റഹ് മ നല്‍കുവാന്‍ മുന്നോട്ട് വന്ന് കൊണ്ട് പെരുന്നാളിന്റെ ആത്മീയ മധുരം പങ്കിട്ടുകൊണ്ടാണ് റിയാദ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ ബലി പെരുന്നാള്‍ ആഘോഷിച്ചത്. റിയാദ് ബത്ത സഫാ മക്കയില്‍ നടന്ന സ്‌നേഹ സദസില്‍ ആദ്യ ഗഡു ആക്ടിംഗ് പ്രസിഡണ്ട് മൂസ പട്ടയും സെക്രട്ടറി മുഹമ്മദ് കുഞ്ഞി കരക്കണ്ടവും ബൈത്തു റഹ് മ നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് തോട്ടക്ക് കൈമാറി.
സെപ്റ്റംബര്‍ 30 ന് മണ്ഡലം പ്രസിഡണ്ട് കെ.പി മുഹമ്മദ് കളപ്പാറയും കെഎംസിസി കാസര്‍കോട് ജില്ലാ സെക്രട്ടറി ശംസു പെരുംബട്ട അടക്കമുള്ള നാട്ടിലുള്ള കെഎംസിസി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം എംഎല്‍എ പി.ബി അബ്ദുര്‍ റസാഖ് ബൈത്തു റഹ് മ നിര്‍മാണത്തിന് തുടക്കം കുറിക്കും. ജില്ലാ - മണ്ഡലം മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെ എം സി സി, മറ്റു പോഷക സംഘടനാ ഭാരവാഹികള്‍ പങ്കെടുക്കും. മിനാ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് വേണ്ടി യോഗം അനുശോചനം രേഖപ്പെടുത്തി. ആക്ടിംഗ് പ്രസിഡണ്ട് മൂസ പട്ട അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ യുസുഫ് ബംബ്രാണ യോഗം ഉദ്ഘാടനം ചെയ്തു.
രണ്ടാമത്തെ ബൈത്തുറഹ് മയ്ക്ക് തിരഞ്ഞെടുത്ത നിര്‍ധന കുടുംബത്തിനെ പറ്റി ബൈത്തു റഹ് മ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് തോട്ട വിശദീകരിച്ചു. സൈനുദ്ദീന്‍ ബദരിയ നഗര്‍, സുനീര്‍ എം.കെ, മിസിയാന്‍ പട്ട, അബ്ദുര്‍ റഹ് മാന്‍ ബംബ്രാണ, സിദ്ദീഖ് ഷിറിയ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി മുഹമ്മദ് കുഞ്ഞി കരക്കണ്ടം സ്വാഗതവും ട്രഷറര്‍ ഹുസൈന്‍ മച്ചംപാടി നന്ദിയും പറഞ്ഞു.
Keywords : Riyadh, KMCC, Manjeshwaram, Committee, Kasaragod, Kerala, Gulf, Baithurahma.