city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പരിസ്ഥിതി പുരസ്‌കാരം: കാലാവധി നീട്ടി

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പരിസ്ഥിതി പുരസ്‌കാരം: കാലാവധി നീട്ടി
റിയാദ്: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ശരത്ചന്ദ്രന്റെ ഓര്‍മയ്ക്ക് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം അച്ചടി-ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഏര്‍പ്പെടുത്തിയ പരിസ്ഥിതി പുരസ്‌കാരത്തിന് വേണ്ടി എന്‍ട്രികള്‍ എത്തിക്കുന്നതിനുള്ള കാലാവധി 2013 മാര്‍ച്ച് 31വരെ നീട്ടിയതായി ഭാരവാഹികള്‍ അറിയിച്ചു.

അച്ചടി ദൃശ്യമാധ്യമങ്ങളിലെ സൃഷ്ടികള്‍ക്കും ഫോട്ടോകള്‍ക്കും വെവ്വേറെ നല്‍കുന്ന പുരസ്‌കാരങ്ങളോരോന്നും 11,111 രൂപയും ശരത്ചന്ദ്രന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ്. 2011-2012 വര്‍ഷങ്ങളില്‍ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച പരിസ്ഥിതി സംബന്ധമായ മികച്ച ലേഖനങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്ത പരിസ്ഥിതി വിഷയത്തിലുള്ള മികച്ച ഡോക്യുമെന്ററി/വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കും പരിസ്ഥിതി ഫോട്ടോഗ്രാഫുകള്‍ക്കുമാണ് പുരസ്‌കാരം.

മലയാളത്തിലെ പ്രശസ്തരും ബന്ധപ്പെട്ട മേഖലയില്‍ പ്രഗത്ഭരുമായ നാലംഗസമിതിയാണ് വിധിനിര്‍ണയം നിര്‍വഹിക്കുക. മാധ്യമപ്രവര്‍ത്തകരും അല്ലാത്തവരുമായ വനം, പരിസ്ഥിതി വിഷയങ്ങളില്‍ സര്‍ഗാത്മക ഇടപെടല്‍ നടത്തുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രസിദ്ധീകരണത്തിന്റെ വിവരവും അപേക്ഷകന്റെ ലഘുജീവചരിത്ര കുറിപ്പും ഫോട്ടോയും ഉള്‍പ്പെടുന്ന എന്‍ട്രികള്‍ നജിം കൊച്ചുകലുങ്ക്, സുകൃതം, കൊച്ചുകലുങ്ക്, ചോഴിയക്കോട് പി.ഒ, കൊല്ലം 691310 എന്ന വിലാസത്തിലാണ് അയക്കേണ്ടത്.

ഡോക്യുമെന്ററി/വാര്‍ത്താധിഷ്ഠിത പരിപാടിയുടെ ഡി.വി.ഡി ഫോര്‍മാറ്റിലുള്ള പകര്‍പാണ് അയക്കേണ്ടത്. ഫോട്ടോഗ്രാഫി മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ 12x8 ഇഞ്ച് സൈസില്‍ 300 റെസല്യൂഷനിലുള്ള (ഫോട്ടോഷോപ്പ് എഡിറ്റിങ്ങ് നടത്താത്ത) ചിത്രങ്ങളാക്കി ജെ.പി.ഇ.ജി ഫോര്‍മാറ്റില്‍ rimfksa@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം.

Keywords: Riyadh, Indian media forum, Environment, Award, Documentary, Photos, Director, Sharath Chandran, Gulf, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia