റിയാദ്-മഞ്ചേശ്വരം കെ.എം.സി.സി ഭവന പദ്ധതി; എ.കെ.എം.അഷ്‌റഫ് കോ-ഓര്‍ഡിനേറ്റര്‍
Apr 11, 2013, 16:57 IST
റിയാദ്: റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ഭവന പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററായി എ.കെ.എം. അഷ്‌റഫിനെ തിരഞ്ഞെടുത്തു. മഞ്ചേശ്വരം മണ്ഡലത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ റിയാദ് കെ. എം. സി. സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ നാട്ടിലെ കോ-ഓര്‍ഡിനേറ്ററായാണ് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ എ. കെ. എം അഷ്‌റഫിനെ മലാസ് കമീലിയ ഹൗസില്‍ ചേര്‍ന്ന യോഗം തിരഞ്ഞെടുത്തത്.
മണ്ഡലത്തിലെ മുസ്ലിം ലീഗ് നേതാക്കളെയും സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെയും ഉള്‍പെടുത്തി സബ്കമ്മിറ്റി രൂപീകരിക്കുവാന്‍ നാട്ടിലുള്ള കണ്‍വീനര്‍ അബ്ദുല്ല ബംബ്രാണയെയും കോ-ഓര്‍ഡിനേറ്റര്‍ എ. കെ. എം. അഷ്‌റഫിനെയും യോഗം ചുമതലപ്പെടുത്തി. ആക്ടിംഗ് കണ്‍വീണറായി ഹുസൈന്‍ മച്ചംപാടിയെ തിരഞ്ഞെടുത്തു.
പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചെയര്‍മാന്‍ ഹമീദ് തോട്ട വിശദീകരിച്ചു. കെ. പി. മുഹമ്മദ്
കളപ്പാറ, അഷ്‌റഫ് മീപ്പിരി, കുഞ്ഞി സഫാ മക്ക, ഹുസൈന്‍ മച്ചംപാടി, സിദ്ദീഖ് മഞ്ചേശ്വരം, മൂസ പട്ട, എ. കെ. എം ഫത്താഹ്, സൈനുദ്ദീന്‍, സിദ്ദീഖ് ഷിറിയ, ഇബ്രാഹിം ബദിയടുക്ക, ലതീഫ് ഉറുമി, ഹമീദ് ചെറുഗോളി, ഹനീഫ് കുമ്പള, റഹീം കരകണ്ടം എന്നിവര്‍ പങ്കെടുത്തു.

Keywords: Riyadh-Manjeshwaram KMCC, Home project, A.K.M.Ashraf, coordinator, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News