മേല്‍പറമ്പ് ജുമാ മസ്ജിദ് ഖത്വീബ് ഇ.പി അബ്ദുര്‍ റഹ്മാന്‍ ബാഖവിക്ക് സ്വീകരണം നല്‍കി
Nov 22, 2014, 09:30 IST
ദുബൈ: (www.kasargodvartha.com 22.11.2014) യുഎഇയിലെ വിവിധ മുസ്ലിം ജമാഅത്തുകളുടെ ക്ഷണം സ്വീകരിച്ച് ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ മേല്‍പറമ്പ് ജുമാ മസ്ജിദ് ഖത്വീബ് ഇ.പി അബ്ദുര്‍ റഹ്മാന്‍ ബാഖവിക്ക് സ്വീകരണം നല്‍കി. ഷാര്‍ജ റോള സീലാന്റ് റെസ്‌റ്റോറന്റില്‍ നടന്ന ചടങ്ങ് യു.എ.ഇ കീഴൂർ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എം.എ മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു.
കല്ലട്ര ഉമ്പായി മുഖ്യാതിഥിയായിരുന്നു. ഹസന്‍ കെ.എം മുഖ്യപ്രഭാഷണം നടത്തി. സംയുക്ത ജമാ അത്ത് ജോയിന്റ് സെക്രട്ടറി റാഫി പള്ളിപ്പുറം, അമീര്‍ കല്ലട്ര എന്നിവര്‍ സംസാരിച്ചു. പ്രവാസ ജീവിതത്തില്‍ കിട്ടുന്ന സമയവും അവസരങ്ങളും ഉചിതമായ രീതിയില്‍ ഉപയോഗപ്പെടുത്തി ദീനിയായ ഒരു ജീവിതം കെട്ടിപ്പടുക്കേണ്ടത് എങ്ങനെ എന്ന് മറുപടി പ്രസംഗത്തില്‍ ഖത്തീബ് ഇ.പി അബ്ദുര്‍ റഹ്മാന്‍ ബാഖവി ഉല്‍ബോധിപ്പിച്ചു. അറബ് ലോകത്തെ നന്മകളെ ഉള്‍കൊള്ളാനും തിന്മകളെ വെടിയാനും അത് വഴി നല്ലൊരു ജീവിത പാത തെരഞ്ഞെടുക്കാനും അദ്ദേഹം ഉപദേശിച്ചു.
ഷാര്‍ജ മേല്‍പറമ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് നിയാസ് ചേടികമ്പനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോ. സെക്രട്ടറി അസ്ഹറുദ്ദീന്‍ സി.എ സ്വാഗതവും വൈസ് പ്രസിഡണ്ട് ഖലീല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.

Keywords : Melparamba, Jamaath-committe, Reception, Dubai, UAE, Gulf, EP Abdul Rahman Baqavi.