കരീം കോളിയാടിന് സ്വീകരണം ഞായറാഴ്ച
Nov 17, 2012, 23:38 IST
ഷാര്‍ജ: കേരളാ ഗോള്‍ഡന്‍ ആന്‍ഡ് ഡയമണ്ട് മര്‍ച്ചന്റ് അസോസിയേഷന് വൈസ് പ്രസിഡന്റും കാസര്‍കോട് ജില്ലാ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ അബ്ദുല്‍ കരീം കോളിയാടിന് ഷാര്‍ജ കേരളാ പ്രവാസി കള്‍ചറല്‍ സെന്റര്‍ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ 18ന് ഞായറാഴ്ച വൈകിട്ട് ഏഴിന് സ്വീകരണം നല്‍കും.
ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.വൈ.എ. റഹീം, ട്രഷറര്‍ കെ. ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ അഡ്വ.ഹംസ ഇരിക്കൂര്‍, ജനറല്‍ സെക്രട്ടറി അസീസ് ഷാര്‍ജ എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 050-5898767.
Keywords : Sharjah, Inauguration, Kerala Gold and Diamonds Merchant, Association, Kasaragod, Abdul Kareem Koliyad, Gulf, Malayalam news, Citygold.