കെഎംസിസി സമാനതകളില്ലാത്ത കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃക: യൂസുഫ് ഉളുവാര്‍
Nov 27, 2016, 10:41 IST
ദുബൈ: (www.kasargodvartha.com 27/11/2016) കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നിട്ട് നില്‍ക്കുന്ന കെഎംസിസി സാമൂഹത്തിന്ന് മാതൃകയാണെന്ന് കാസര്‍കോട് ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ യൂസുഫ് ഉളുവാര്‍ പറഞ്ഞു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ അദ്ദേഹത്തിന് ഖത്തര്‍ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.
ഖത്തര്‍ കെഎംസിസി മുതിര്‍ന്ന നേതാവ് എം പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുട്ടം മഹ് മൂദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എസ് എ എം ബഷീര്‍, കാസര്‍കോട് ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് ഖാദര്‍ ഉദുമ, ജില്ലാ സെക്രട്ടറി സാദിഖ് പാക്യാര, ജില്ലാ ട്രഷറര്‍ ശംസുദ്ദീന്‍ ഉദിനൂര്‍, മുന്‍ ജില്ലാ സെക്രട്ടറി കെ.എസ് അബ്ദുല്ല, ഉദുമ മണ്ഡലം പ്രസിഡണ്ട് മജീദ് ചെമ്പരിക്ക, സിദ്ദീഖ് മണിയംപാറ, മുഹമ്മദ് മൊഗ്രാല്‍, ഇബ്രാഹിം പെര്‍ള, എസ് എ ജലീല്‍, ഷുക്കൂര്‍ മണിയംപാറ തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി റസാഖ് കല്ലാറ്റി സ്വാഗതവും കെ ബി മുഹമ്മദ് നന്ദിയും പറഞ്ഞു.

Keywords: Dubai, Gulf, Dubai-KMCC, Reception, Reception for Youth league district treasurer Yousuf Uluvar.