ധ്രുവീകരണത്തിനുള്ള ആസൂത്രിത നീക്കം തിരിച്ചറിയണം: സ്വലാഹുദ്ദീന്‍ മദനി
Dec 4, 2015, 09:00 IST
ദുബൈ: (www.kasargodvartha.com 04/12/2015) അധികാരം മോഹിച്ചു മനുഷ്യമനസുകളെ ധ്രുവീകരിക്കാനുള്ള ആസൂത്രിത നീക്കം തിരിച്ചറിയണമെന്ന് കേരള നദുവത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി. അധികാരത്തിലെത്താന്‍ ജാതീയതയും വര്‍ഗീയതയും ഗോവണിപ്പടികളാക്കുന്നവര്‍ കേരളത്തിന്റെ സൗഹാര്‍ദ അന്തരീക്ഷമാണ് തകര്‍ക്കുന്നത്. ദുബൈ ഇസ്ലാഹി സെന്റര്‍ ഫ്‌ളോറ ഗ്രാന്‍ഡ് ഹോട്ടലില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യ സൗഹാര്‍ദത്തിനും മാനവ മൂല്യങ്ങള്‍ക്കും വിലകല്‍പിച്ച ഗുരുവര്യന്മാരെ വര്‍ഗീയതയുടെ തേരാളികളാക്കി അവതരിപ്പിക്കുന്നത് അപലപനീയമാണ്. കടുത്ത അസഹിഷ്ണുതയെ സഹിഷ്ണുതകൊണ്ട് നേരിട്ട പ്രവാചകനാണ് മുസ്ലിംകള്‍ക്ക് മാതൃകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ വാഹിദ് മയ്യേരി അധ്യക്ഷത വഹിച്ചു. എ.പി.ജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഗവേര്‍ണിംഗ് ബോര്‍ഡില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. പി.എ ഇബ്രാഹിം ഹാജി, ഗള്‍ഫിലെ സാമൂഹിക സേവനങ്ങള്‍ക്ക് ഡോക്ടറേറ്റ് ലഭിച്ച അബ്ദുല്‍ കരീം വെങ്കടങ്ങ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
കെ.എന്‍.എം ട്രഷറര്‍ എ. അസ്‌കറലി, വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഹാജി ഏലങ്കോട്, സെക്രട്ടറി അബ്ദുല്‍ ലത്വീഫ് കരുമ്പിലാക്കല്‍, അഡ്വ. എം. ബഷീര്‍, ജാഫര്‍ സാദിഖ്, മുജീബ് എടവണ്ണ, യൂസുഫ് താനാളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords : Dubai, Programme, Reception, Gulf, Islahi Centre, Swalahudheen Madani.