കാസര്‍കോട് ജില്ലയിലെ ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് കെ.എം.സി.സിയുടെ ആദരം
Dec 6, 2015, 09:30 IST
ജിദ്ദ: (www.kasargodvartha.com 06/12/2015) ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് എന്നും മാതൃക സൃഷ്ടിച്ചു മുന്നേറുന്ന കെ.എം.സി.സി പരിശുദ്ധ ഹജ്ജ് വേളയിലും ലോക രക്ഷിതാവിന്റെ അഥിതികളായ ഹാജിമാര്‍ക്ക് സേവന സാന്ത്വന സമര്‍പണ സന്ദേശ വാഹകരായി തീര്‍ത്തും നിസ്വാര്‍തവും സസന്നദ്ധവുമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര പറഞ്ഞു.
കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി ശറഫിയ ഹില്‍ടോപ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഹജ്ജ് വളണ്ടിയര്‍മാര്‍ക്കുള്ള സ്വീകരണവും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫല അവലോകന യോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജ്ജ് സേവനരംഗത്ത് നിസ്വാര്‍ത്ഥവും മികവുറ്റതുമായ പ്രവര്‍ത്തനമാണ് കാസര്‍കോട് ജില്ലയില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ നടത്തിയതെന്നും അല്ലാഹുവിന്റെ പ്രീതി മാത്രം കാംഷിച്ചു കൊണ്ട് ലോക മുസ്ലീങ്ങള്‍ക്ക് തന്നെ മാതൃകയായ പ്രവര്‍ത്തനമാണ് കെഎംസിസി നടത്തുന്നതെന്നും അരിമ്പ്ര പറഞ്ഞു.
അബൂബക്കര്‍ അരീമ്പ്ര, അന്‍വര്‍ ചേരങ്കൈ, സി.കെ ശാക്കിര്‍, ഉമ്മര്‍ അരിപാമ്പ്ര, ഇസ്മാഈല്‍ മുണ്ടകുളം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കാസര്‍കോട് ജില്ലാ കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍ ക്യാപ്റ്റന്‍ ബഷീര്‍ ചിത്താരിക്ക് ജില്ല കമ്മിറ്റിയുടെ ഉപഹാരം ജിദ്ദയിലെ വ്യവസായ പ്രമുഖന്‍ ഇസ്സുദ്ദീന്‍ കുമ്പള സമ്മാനിച്ചു. നൂറ്റിഇരുപതോളം വളണ്ടിയര്‍മാരാണ് ജില്ല കമ്മിറ്റിയുടെ കീഴില്‍ ജിദ്ദയില്‍ നിന്നും പുണ്യ ഭൂമിയിലേക്ക് സേവനത്തിനുപോയത്.
ജില്ലയില്‍ നിന്നും സേവനത്തിനുപോയ വളണ്ടിയര്‍മാര്‍ക്ക് ജില്ലാ കമ്മിറ്റിയുടെ പ്രശംസാപത്രം സെന്‍ട്രല്‍ ജില്ലാ നേതാക്കള്‍ വിതരണം ചെയ്തു. കെഎംസിസി സുരക്ഷാ പദ്ധതിയുടെ ജില്ലാതല ഫോം വിതരണോദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി ട്രഷറല്‍ അന്‍വര്‍ ചേരങ്കൈ നിര്‍വഹിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സി.കെ ശാക്കിര്‍ മുഖ്യ പ്രഭാഷണം നടത്തി.
ഇര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍ തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനം നടത്തി. അന്‍വര്‍ ചേരങ്കൈ, ഉമ്മര്‍ അരിപാമ്പ്ര, നിസാം മമ്പാട്, റസാഖ് മാസ്റ്റര്‍, ഇസ്മാഈല്‍ മുണ്ടാങ്കുളം, ഇസ്സുദ്ദീന്‍ കുമ്പള, മുസ്തഫ വി.പി, അബ്ദുര്‍ റഹ് മാന്‍ കോഴിക്കോട്, അബ്ദുല്ല ഹിറ്റാച്ചി, ഖാദര്‍ ചെര്‍ക്കള, ഖാദര്‍ മിഹ്‌റാജ്, ഇമ്പു ഇബ്രാഹീം, റഹീം പള്ളിക്കര, ജലീല്‍ ചെര്‍ക്കള, അബൂബക്കര്‍ ഉദിനൂര്‍, അസീസ് ഉളുവാര്‍, നസീര്‍ പെരുമ്പള എന്നിവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ ദാരിമി ആലംപാടി പ്രാര്‍ത്ഥന നടത്തി. സഫീര്‍ തൃക്കരിപ്പൂര്‍ സ്വാഗതവും ബഷീര്‍ ചിത്താരി നന്ദിയും പറഞ്ഞു.
Keywords : Jeddah, KMCC, Committee, Kasaragod, Kerala, Gulf, Hajj, Felicitated, Reception for Hujj volunteers.