പ്രവാസികളുടെ പ്രയത്‌നമാണ് കേരളത്തിലെ ഓരോ സ്ഥാപനത്തിന്റെയും വിജയം: ഇ പി ഹംസത്തുസ്സഅദി
Oct 30, 2016, 07:18 IST
ദുബൈ: (www.kasargodvartha.com 30/10/2016) സാക്ഷരതയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ഇന്ന് കാണുന്ന വിദ്യാഭ്യസ ഉയര്‍ച്ചയില്‍ മുഖ്യ പങ്കു വഹിച്ചവര്‍ പ്രവാസികളാണെന്നും അവരുടെ കഠിന പ്രയത്‌നം തന്നെയാണ് നൂറു കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുമെന്ന് ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി ഉപാധ്യക്ഷന്‍ ഇ പി ഹംസത്തുസ്സഅദി ബെളിഞ്ചം വ്യക്തമാക്കി. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു എ ഇയിലെത്തിയ ഹംസുത്തുസ്സഅദിക്ക് കണ്ണിയത്ത് അക്കാദമി ദുബൈ ചാപ്റ്റര്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിലെ നല്ല കാര്യങ്ങളില്‍ എന്നും പ്രവാസികളുടെ കയ്യൊപ്പുണ്ടാവും. പ്രവാസികളെ മാറ്റിനിര്‍ത്തി കേരളത്തിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ചോ വിദ്യാഭ്യാസ വികാസത്തെ കുറിച്ചോ പറയാന്‍ കഴിയില്ല. ദാന ധര്‍മങ്ങളില്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടാകുന്നവരും പ്രവാസികളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 29, 30, 31 ജനുവരി ഒന്ന് തീയതികളില്‍ നടക്കുന്ന കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയുടെ ഓണ്‍ലൈന്‍ തല പ്രചരണമായി പോസ്റ്റര്‍ പ്രകാശനം ഇ എം അബ്ദുല്‍ ജബ്ബാര്‍ എടനീറിന് നല്‍കി ഇ പി ഹംസത്തുസ്സഅദി നിര്‍വഹിച്ചു.
ചാപ്റ്റര്‍ പ്രസിഡന്റ് അബ്ദുല്‍ റസാഖ് ചെറൂണി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മുനീഫ് ബദിയടുക്ക സ്വാഗതം പറഞ്ഞു. ട്രഷറര്‍ സലാം കന്യപ്പാടി, മുനീര്‍ ചെര്‍ക്കള, താഹിര്‍ മുഗു, ഇബ്രാഹിം ജി എസ്, ഹസൈനാര്‍ ബീജന്തടുക്ക, അബ്ദുല്ല ബെളിഞ്ചം, ഐ പി എം ഇബ്രാഹിം, അസീസ് കമാലിയ, സിദ്ദീഖ് കനിയടുക്കം, വൈ ഹനീഫ കുംബടാജെ, സത്താര്‍ നാരമ്പാടി, ഇല്ല്യാസ് കട്ടക്കാല്‍, ഹംസ ബദിയടുക്ക, അബ്ദുല്‍ റസാഖ് ബി കെ, സുഹൈല്‍ എ ബി, നൗഫല്‍ ചേരൂര്‍, സിദ്ദീഖ് ബദിയടുക്ക, മുഹമ്മദ് കുഞ്ഞി, മുഹമ്മദ് നാരമ്പാടി, നിസാര്‍ നാരമ്പാടി, ഇബ്രാഹിം നാരമ്പാടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു. സെക്രട്ടറി പി ഡി നൂറുദ്ദീന്‍ നന്ദി പറഞ്ഞു.
Keywords : Dubai, Programme, Reception, Gulf, EP Hamsathu Sa adi, Kanniyath Usthad academy.