ചെര്‍ക്കളം അബ്ദുല്ലയ്ക്ക് പ്രവാസ ലോകത്തിന്റെ സ്‌നേഹാദരം 28 നു ദുബൈയില്‍
Apr 26, 2017, 11:30 IST
ദുബൈ: (www.kasargodvartha.com 26.04.2017) പൊതു പ്രവര്‍ത്തന രംഗത്ത് 60 ആണ്ട് പിന്നിടുന്ന മുന്‍ കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും സാമൂഹിക, രാഷ്ട്രീയ, മത, വൈജ്ഞാനിക രംഗങ്ങളില്‍ നിറ സാന്നിധ്യവുമായ ചെര്‍ക്കളം അബ്ദുല്ലയ്ക്ക് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുബൈയിലെ പ്രവാസസമൂഹത്തിന്റെ സ്‌നേഹാദരം 28 നു വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ദുബൈ ക്രീക്കിലെ പേള്‍ ക്രീക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ജില്ലയില്‍ പകരം വെക്കാനില്ലാത്ത നേതാവിനുള്ള ആദര ചടങ്ങില്‍ അറബ് ലോകത്തെ പ്രമുഖരടക്കം യു എ ഇ യിലെ മത - രാഷ്ട്രീയ - വ്യവസായ - വാണിജ്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര, യു എ ഇ കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബൈ കെ എം സി സി പ്രസിഡന്റ് അന്‍വര്‍ നഹ, കെ എം സി സി കേന്ദ്ര - സംസ്ഥാന - ജില്ലാ - മണ്ഡലം നേതാക്കള്‍ സംബന്ധിക്കും.
ഇത് സംബന്ധമായ യോഗത്തില്‍ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു. ഇ ബി അഹ് മദ് ചെടേക്കാല്‍, ഐ പി എം പൈക്ക, അസീസ് കമാലിയ, എ കെ കരീം മൊഗര്‍, സത്താര്‍ ആലമ്പാടി, സിദ്ദീഖ് ചൗക്കി, മുനീഫ് ബദിയഡുക്ക, റഹീം നെക്കര എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Dubai, Muslim-league, Leader, Reception, Dubai, Gulf, KMCC, Cherkalam Abdulla, Reception for Cherkalam Abdulla on 28th .