ഗള്‍ഫില്‍ മരണപ്പെടുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണം, ഉത്സവ സീസണുകളില്‍ ഗള്‍ഫ് യാത്രക്കാരെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളെ നിലക്ക് നിര്‍ത്തണം; ആവശ്യങ്ങളുമായി കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിദേശകാര്യ സഹമന്ത്രിയെ കണ്ടു
Jun 2, 2019, 01:10 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 01.06.2019) ഗള്‍ഫില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കണമെന്നും ഉത്സവ സീസണുകളില്‍ ഗള്‍ഫ് യാത്രക്കാരെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനി മേധാവികളെ നിലക്ക് നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരനെ നേരില്‍ കണ്ടു.
നിലവില്‍ മൃതദേഹങ്ങള്‍ തൂക്കിനോക്കിയാണ് വിമാന കമ്പനികള്‍ നിരക്ക് ഈടാക്കുന്നത്. അത് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണെന്നും പ്രവാസികളോട് കരുണ കാണിക്കണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. ഹജ്ജ് യാത്ര സുതാര്യമാക്കണമെന്നും ഇതിനു വേണ്ടി ആഗോളതലത്തില്‍ ടെണ്ടര്‍ വിളിക്കണമെന്നും നിവേദനത്തിലുണ്ട്. ഹജ്ജ് യാത്രയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. അതോടൊപ്പം പ്രവാസികള്‍ക്ക് അതാതിടങ്ങളിലെ എംബസികളില്‍ വോട്ടവകാശം രേഖപ്പെടുത്താനുള്ള നിയമനിര്‍മാണം നടത്താന്‍ ഇടപെടണമെന്നും കേന്ദ്രമന്ത്രി വി മുരളീധരന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്ന കോണ്‍ഗ്രസ് നേതാവിന് ബിജെപിയോട് ശത്രുതയുണ്ടെന്നും എന്നാല്‍ കാസര്‍കോട് എംപിയ്ക്ക് കേന്ദ്രസര്‍ക്കാരിനോട് ഒരു ശത്രുതയുമില്ലെന്നും വി മുരളീധരനെ സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയിലെ കേരളാ ഹൗസില്‍ വെച്ച് മാധ്യമങ്ങളെ കണ്ടപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഒരു പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ എന്റെ യാത്ര ആരംഭിച്ചു കഴിഞ്ഞു. ഇനി ഡല്‍ഹിയില്‍ വന്നാല്‍ കേന്ദ്രസര്‍ക്കാരിലെ ഒരോ മന്ത്രിമാരേയും പോയി കണ്ട് കാസര്‍കോടിന് വേണ്ടി എന്തെല്ലാം പദ്ധതികള്‍ കൊണ്ടുവരാന്‍ സാധിക്കുമോ അതിനെല്ലാം വേണ്ടിയുള്ള ഭഗീരഥ പ്രയത്‌നമായിരിക്കും താന്‍ നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
< !- START disable copy paste -->

Keywords: National, news, Rajmohan Unnithan, Gulf, Death, Deadbody, Minister, MP, Government, Rajmohan Unnithan visits Union minister V Muralidharan.