city-gold-ad-for-blogger

Costumes | യുഎഇ സന്ദര്‍ശനത്തിനിടെ അറേബ്യന്‍ വേഷങ്ങളില്‍ തിളങ്ങി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

ദുബൈ: (KasargodVartha) യുഎഇ സന്ദര്‍ശനത്തിനിടെ അറേബ്യന്‍ വേഷങ്ങളില്‍ തിളങ്ങി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. അറേബ്യന്‍ വേഷമായ കന്തൂറയും തലപ്പാവും മേലാപും അണിഞ്ഞാണ് അദ്ദേഹം വേഷപ്പകര്‍ച്ച നടത്തിയത്. അറേബ്യന്‍ വേഷങ്ങള്‍ ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
       
Costumes | യുഎഇ സന്ദര്‍ശനത്തിനിടെ അറേബ്യന്‍ വേഷങ്ങളില്‍ തിളങ്ങി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

പ്രവാസി ഇന്‍ഡ്യക്കാര്‍, പ്രത്യേകിച്ചും ഗള്‍ഫ് മലയാളികള്‍ അറബ് സംസ്‌കാരത്തെയും വേഷവിധാനത്തെയും വളരെയധികം ഇഷ്ടപ്പെടുന്നവരും നെഞ്ചോടു ചേര്‍ത്തവരുമാണെന്ന് എം പി പറഞ്ഞു. ഒരിക്കലെങ്കിലും അറബ് വേഷം ധരിച്ചു നോക്കാത്ത ഗള്‍ഫ് മലയാളികള്‍ അപൂര്‍വമാണെന്നും അദ്ദേഹം വ്യക്തമാക്കി.


ഈ സത്യം ഉള്‍ക്കൊണ്ടു കൊണ്ട് ഇപ്രാവശ്യത്തെ യുഎഇ സന്ദര്‍ശനവേളയില്‍ സ്‌നേഹ ബഹുമാന പുരസ്‌കരം എന്നെ 'ഉണ്ണിച്ച' എന്നു വിളിക്കുന്ന കാസര്‍കോട് നിന്നുള്ള പ്രാവാസി സുഹൃത്തുക്കളുടെ സ്‌നേഹ പൂര്‍വമുള്ള നിര്‍ബന്ധവും പ്രോത്സാഹനവുമായപ്പോള്‍ താനും അത്തരത്തില്‍ ഒരു പരീക്ഷണം നടത്തിനോക്കിയതാണെന്ന് അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു. അറേബ്യന്‍ വേഷങ്ങള്‍ ധരിച്ചു നില്‍ക്കുന്ന രാജ്മോഹന്‍ ഉണ്ണിത്താന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു.
            
Costumes | യുഎഇ സന്ദര്‍ശനത്തിനിടെ അറേബ്യന്‍ വേഷങ്ങളില്‍ തിളങ്ങി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

Keywords: Rajmohan Unnithan, MP, Arabian, UAE, Malayalam News, Kerala News, Kasaragod News, Gulf News, Rajmohan Unnithan MP, Arabian Costumes, UAE News, Rajmohan Unnithan MP in Arabian costumes during visit to UAE.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia