കനത്ത മഴ; ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍
May 5, 2021, 16:57 IST
മസ്‌കത്ത്: (www.kasargodvartha.com 05.05.2021) കനത്ത മഴയെ തുടര്‍ന്ന് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപോര്‍ട് ചെയ്തു. നോര്‍ത് അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. വീടുകളുടെ ഭാഗങ്ങള്‍ തകരുകയും നിരവധി വാഹനങ്ങള്‍ തകരാറിലാവുകയും ചെയ്തു. വസ്തുവകകള്‍ക്കും മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായതായി പ്രാദേശിക മാധ്യമങ്ങളുടെ റിപോര്‍ടുകള്‍ പറയുന്നു.
ചൊവ്വാഴ്ച പ്രദേശിക സമയം രാത്രി 7.30 മണിയോടെയാണ് നോര്‍ത്ത് അല്‍ ബാത്തിനയില്‍ മഴ തുടങ്ങിയത്. ശക്തമായ കാറ്റും ആഴിപ്പഴ വര്‍ഷമുണ്ടായിരുന്നു. ഷിനാസ്, ലിവ, സോഹാര്‍, സഹം എന്നിവിടങ്ങളിലാണ് കൂടുതലായി മഴ ലഭിച്ചത്. ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നത് കാരണം പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങി.