city-gold-ad-for-blogger

മലബാറിലെ പ്രവാസികള്‍ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല: റഊഫ് കൊണ്ടോട്ടി

ദോഹ: (www.kasargodvartha.com 22.10.2016) മലബാറിലെ പ്രവാസികള്‍ നോര്‍ക്ക വഴി കേന്ദ്ര-കേരള സര്‍ക്കാറുകള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ യഥാസമയം ഉപയോഗപ്പെടുത്തുന്നില്ലെന്ന് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പറഞ്ഞു. ഖത്തര്‍ കാസര്‍കോടന്‍ പ്രവാസി കൂട്ടായ്മയായ ക്യൂടീക് പത്താം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയാല്‍ കിട്ടുന്ന പെന്‍ഷന്‍, മരണ ശേഷം അവരുടെ കുടുംബത്തിന് കിട്ടുന്ന ആനുകൂല്യം തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് ലഭ്യമായിട്ടുള്ളത്. ഇതൊക്കെ ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ മുന്‍കൈയെടുത്ത് ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്നും റഊഫ് പറഞ്ഞു.

ഇര്‍ഷാദുല്‍ ഹസന്റെ ഖിറാഅത്തോടെ യോഗം ആരംഭിച്ചു. ചെയര്‍മാന്‍ എം പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. ഉപദേശകന്‍ ഇ ടി അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. എക്‌സക്യൂട്ടീവ് ഡയറക്ടര്‍ ആദം കുഞ്ഞി തളങ്കര വാര്‍ഷിക റിപ്പോര്‍ട്ടും അക്കൗണ്ടന്റ് ചീഫ് മന്‍സൂര്‍ മുഹമ്മദ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു.

അംഗങ്ങള്‍ക്കുള്ള വാര്‍ഷിക ലാഭവിഹിതത്തിന്റെ ഉദ്ഘാടനം കെ എ സൈനുദ്ദീന്‍ കൊല്ലമ്പാടിക്ക് മുന്‍ ജനറല്‍ സെക്രട്ടറി യുസുഫ് ഹൈദര്‍ നല്‍കി നിര്‍വഹിച്ചു. ഡയറക്ടര്‍മാരായ ഹാരിസ് പി എസ്, അബ്ദുല്ല ത്രീ സ്റ്റാര്‍, ഇഖ്ബാല്‍ ആനബാഗില്‍, ഖാദര്‍ ഉദുമ, സത്താര്‍ ബങ്കരക്കുന്ന്, ഷാഫി മാടന്നൂര്‍, ബഷീര്‍ സ്രാങ്ക്, മൊയ്തീന്‍ ആദൂര്‍, ഷഹീന്‍ എം പി എന്നിവര്‍ സംബന്ധിച്ചു. ക്യൂട്ടീക് മാനേജിംഗ് ഡയറക്ടര്‍ എം ലുഖ്മാനുല്‍ ഹക്കീം സ്വാഗതവും കെ എസ് അബ്ദുല്ല കുഞ്ഞി നന്ദിയും പറഞ്ഞു.

മലബാറിലെ പ്രവാസികള്‍ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല: റഊഫ് കൊണ്ടോട്ടി

Keywords:  Gulf, Doha, Qatar, Norka-roots, Programme, Anniversary, Qteak 10th anniversary programme conducted.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia