city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാനൊരുങ്ങി ഖത്വര്‍; ഡിസംബര്‍ 31 മുതല്‍ പ്രാബല്യത്തില്‍

ദോഹ: (www.kasargodvartha.com 30.12.2021) കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാനൊരുങ്ങി ഖത്വര്‍. ഡിസംബര്‍ 31 വെള്ളിയാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ നിലവിലുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ഇനിമുതല്‍ അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാത്രമല്ല, തുറസായ പൊതുസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്.

അതേസമയം തുറസായ സ്ഥലങ്ങളില്‍ കായിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവുണ്ട്. പ്രദര്‍ശനങ്ങള്‍, വിവിധ പരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ തുറസായ പൊതുസ്ഥലങ്ങളില്‍ നടത്തുകയാണെങ്കില്‍ പരമാവധി പ്രവര്‍ത്തനശേഷി 75 ശതമാനമായിരിക്കണം. അടച്ചിട്ട സ്ഥലങ്ങളില്‍ 50 ശതമാനം ശേഷിയില്‍ മാത്രമേ പരിപാടികള്‍ സംഘടിപ്പിക്കാവൂ. ഇതില്‍ പങ്കെടുക്കുന്ന 90 ശതമാനം പേരും കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടായിരിക്കണം. 

കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാനൊരുങ്ങി ഖത്വര്‍; ഡിസംബര്‍ 31 മുതല്‍ പ്രാബല്യത്തില്‍

വാക്സിന്‍ സ്വീകരിക്കാത്തവര്‍, ഭാഗികമായി വാക്സിന്‍ സ്വീകരിച്ചവര്‍ എന്നിവര്‍ പിസിആര്‍ പരിശോധന അല്ലെങ്കില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയിട്ടുണ്ടാകണം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമെ എല്ലാ പരിപാടികളും പ്രദര്‍ശനങ്ങളും സമ്മേളനങ്ങളും നടത്താവൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

Keywords: Doha, News, Gulf, World, Top-Headlines, Qatar, COVID-19, Health, Vaccinations, Qatar’s cabinet announces new restrictions

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia