Accidental Death | ഖത്വറില്‍ വാഹനാപകടത്തില്‍ 2 മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

മാള്‍ ഓഫ് ഖത്വറിന് സമീപത്തുവച്ച് വാഹനാപകടമുണ്ടാകുകയായിരുന്നു.
5 പേരാണ് കാറിലുണ്ടായിരുന്നത്.
മറ്റ് 3 പേര്‍ പരുക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്.
ദോഹ: (KasargodVartha) ഖത്വറില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് ഹംസ (21), തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീല്‍ (22) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച (14.06.2024) വൈകിട്ടാണ് അപകടം സംഭവിച്ചത്. മാള്‍ ഓഫ് ഖത്വറിന് സമീപത്തുവച്ച് വാഹനാപകടമുണ്ടാകുകയും കീഴ്‌മേല്‍ മറിഞ്ഞ കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളും മരണപ്പെടുകയുമായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ തല്‍ക്ഷണം മരിച്ചതായി പൊലീസ് അറിയിച്ചു.
അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. മൃതദേഹങ്ങള്‍ ഹമദ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ പരുക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.