ഈ രാജ്യക്കാര്‍ക്ക് ഖത്വറിലേക്ക് യാത്ര ചെയ്യാന്‍ പിസിആര്‍ പരിശോധന നടത്തേണ്ടതില്ല; ക്വാറന്റീനും വേണ്ട
Feb 25, 2022, 07:27 IST
ദോഹ: (www.kasargodvartha.com 25.02.2022) ഈ ഒമ്പത് രാജ്യങ്ങളില്‍ നിന്ന് ഖത്വറിലേക്ക് യാത്ര ചെയ്യുന്ന താമസ വിസയുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് പിസിആര്‍ പരിശോധന നടത്തേണ്ടതില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. പൂര്‍ണമായി വാക്‌സിനെടുത്തവരെയും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരെയും ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കി. ഇന്‍ഡ്യ, ബംഗ്ലാദേശ്, ഈജിപ്ത്, ജോര്‍ജിയ, ജോര്‍ദാന്‍, നേപാള്‍, പാകിസ്താന്‍, ഫിലിപൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.
ഖത്വറിലെ കോവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലും രാജ്യത്തെ വാക്‌സിനേഷന്‍ കാംപയിനുകള്‍ വിജയം കണ്ട സാഹചര്യത്തിലുമാണ് രാജ്യത്തേക്കുള്ള യാത്രാ നിബന്ധനകളില്‍ മാറ്റം വരുത്തിയത്. അതേസമയം വാക്‌സിനെടുത്തിട്ടില്ലാത്തവരും കോവിഡ് ബാധിച്ചതിലൂടെ പ്രതിരോധ ശേഷി നേടിയിട്ടില്ലാത്തവരുമായ യാത്രക്കാര്‍ അഞ്ച് ദിവസം ഹോടല്‍ ക്വാറന്റീന്‍ പൂര്‍ത്തീകരിക്കണം. ഖത്വറിലെത്തി 24 മണിക്കൂറിനകം കോവിഡ് പിസിആര്‍ പരിശോധന നടത്തണം. ഹോടല്‍ ക്വാറന്റീനിന്റെ അഞ്ചാം ദിവസം റാപിഡ് ആന്റിജന്‍ പരിശോധനയ്ക്കും വിധേയമാവണമെന്നും അധികൃതര്‍ അറിയിച്ചു. വാക്‌സിനെടുത്തിട്ടില്ലാത്തവര്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ കോവിഡ് പിസിആര്‍ പരിശോധനയുടെ ഫലം ഹാജരാക്കുകയും വേണം
അതേസമയം ഇന്‍ഡ്യ ഉള്‍പെടെയുള്ള ഒമ്പത് രാജ്യങ്ങളില്‍ നിന്നെത്തുന്ന പൂര്‍ണമായി വാക്‌സിനെടുക്കുകയോ അല്ലെങ്കില്‍ കോവിഡ് ബാധിച്ചതിലൂടെ പ്രതിരോധ ശേഷി നേടുകയോ ചെയ്ത സന്ദര്‍ശക വിസക്കാര്‍, യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ കോവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. ഖത്വറിലെത്തിയ ശേഷം ഒരു ദിവസത്തെ ഹോടല്‍ ക്വാറന്റീനും നിര്‍ബന്ധമാണ്. ഈ ദിവസം തന്നെ റാപിഡ് ആന്റിജന്‍ പരിശോധന നടത്തുകയും വേണം. വാക്‌സിനെടുത്തിട്ടില്ലാത്തവരും കോവിഡ് ബാധിച്ച് സുഖപ്പെടുന്നതിലൂടെ പ്രതിരോധ ശേഷി ലഭിക്കാത്തവരുമായ സന്ദര്‍ശകര്‍ക്ക് ഈ രാജ്യങ്ങളില്‍ നിന്ന് ഖത്വറിലേക്ക് പ്രവേശനമുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.
Keywords: Doha, News, Gulf, World, Top-Headlines, Qatar, COVID-19, Health, Test, India, Vaccinations, Visit, Qatar removes hotel quarantine for fully vaccinated and recovered residents.