ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്വര്‍; പെട്രോള്‍-ഡീസല്‍ വില കൂട്ടി
Aug 1, 2021, 17:23 IST
ദോഹ: (www.kasargodvartha.com 01.08.2021) ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ഖത്വര്‍. ദേശീയ എണ്ണക്കമ്പനിയായ ഖത്വര്‍ പെട്രോളിയം ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. പ്രീമിയം ഗ്രേഡ് പെട്രോളിന് 2.05 റിയാലാണ് പുതിയ വില. കഴിഞ്ഞ മാസത്തേക്കാള്‍ 10 ദിര്‍ഹംസ് അധികമാണിത്.
സൂപെര്‍ ഗ്രേഡ് പെട്രോളിന് ആഗസ്റ്റില്‍ 2.10 റിയാലായിരിക്കും. ഇതിനും 10 ദിര്‍ഹംസിന്റെ വര്‍ധനവുണ്ട്. ഡീസല്‍ വിലയില്‍ അഞ്ച് ദിര്‍ഹംസാണ് കൂടിയിട്ടുള്ളത്. ഓഗസ്റ്റില്‍ 1.95 റിയാലായിരിക്കും ഡീസലിന് നല്‍കേണ്ടത്.
Keywords: Doha, News, Gulf, World, Top-Headlines, Business, Petrol, Price, Qatar Petroleum hikes fuel prices for August 2021