ഫാസിസത്തിനെതിരെ ഉത്തര കേരളം: ഖത്തര്‍ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി
Apr 23, 2016, 10:33 IST
കുവൈത്ത്: (www.kasargodvartha.com 23.04.2016) ഫാസിസത്തിനെതിരെ ഉത്തര കേരളം എന്ന വിഷയത്തില്‍ ജില്ലയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഖത്തര്‍ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. ഖത്തര്‍ കെ എം സി സി ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഖത്തര്‍ കെ എം സി സി ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹകീം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം സയ്യിദ് ഹാദി തങ്ങള്‍ മുഖ്യാഥിതിയായിരുന്നു. കണ്‍വെന്‍ഷനില്‍ ഐഡിയല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴിപിഴച്ച് പോകുന്ന പുതിയ തലമുറയെ ആസ്പദമാക്കി അവതരിപ്പിച്ച മൈം ദൃശ്യ ആവിഷ്‌കാരം ശ്രദ്ധേയമായി. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് പ്രവാസികളുടെ ഇടപെടലിന്റെ ആവശ്യകതയെ വിശദീകരിച്ച് ജാഫര്‍ വാണിമേല്‍ മുഖ്യപ്രഭാഷണം നടത്തി.
ഖത്തര്‍ കെ എം സി സി സീനിയര്‍ നേതാവ് എം പി ഷാഫി ഹാജി, എം ടി പി മുഹമ്മദ്, കെ എസ് മുഹമ്മദ് കുഞ്ഞി ഉദുമ, മുട്ടം മുഹമ്മദ്, നാസര്‍ കൈതക്കാട്, കെ എസ് അബ്ദുല്ല, ജില്ലാ ട്രഷറര്‍ ശംസുദ്ദീന്‍ ഉദിനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചെര്‍ക്കള സ്വാഗതവും സെക്രട്ടറി സിദ്ദീഖ് മണിയംപാറ നന്ദിയും പറഞ്ഞു.
Keywords : Kuwait, Gulf, KMCC, Convention, Election 2016, Inauguration.