ഖത്തര്‍ കെ എം സി സി 'ആദരപ്പെരുമ' മാര്‍ച്ച് 9 ന്
Feb 20, 2012, 23:30 IST
ദോഹ: ഖത്തര്‍ കാസര്‍കോട് ജില്ല കെ എം സി സി 'ആദരപ്പെരുമ' എന്ന പേരില്‍ വിപുലമായ സാംസ്‌ക്കാരിക സദസ്സ് ഒരുക്കുന്നു. മാര്‍ച്ച് 9 ന് വെള്ളിയാഴ്ച നടക്കുന്ന സാംസ്‌ക്കാരിക സദസ്സില്‍ ജില്ല കെ എം സി സി യുടെ 2011 ലെ മഹാകവി മര്‍ഹും ടി.ഉബൈദ് സ്മാരക ദദൈ്വവാര്‍ഷിക അവാര്‍ഡ് ദാനവും സംഘടിപ്പിക്കും. കൂടാതെ ഖത്തര്‍ പ്രവാസ ജീവിതത്തിന്റെ അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ എം പി മുഹമ്മദ് ഷാഫി ഹാജിയെ ജില്ലാ കമ്മിറ്റി ആദരിക്കും. ദോഹയിലെ പ്രശസ്ത ഗായകന്മാര്‍ അണിനിരക്കുന്ന മാപ്പിള പാട്ടുകള്‍ അരങ്ങേറും.
ചടങ്ങില്‍ ഇന്ത്യന്‍ യുണിയന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന നേതാക്കന്മാര്‍ പങ്കെടുക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി എം ടി പി യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ് എ എം ബഷീര്‍, ആദം കുഞ്ഞി തളങ്കര, മുട്ടം മഹമൂദ്, കാദര്‍ ഉദുമ, കെ എസ് അബ്ദുല്ല, ഇബ്രാഹിം ഹാജി, ബഷീര്‍ എം വി, മുസ്തഫ ബാങ്കോട്, സാദിഖ് പാക്യാര, ശംസുദ്ധീന്‍ തളങ്കര, മൊയ്തീന്‍ ആദൂര്‍, മജീദ് ചെമ്പിരിക്ക എന്നിവര്‍ സംബന്ധിച്ചു.

Keywords: Qatar KMCC, Gulf