'ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ പ്രവര്‍ത്തനം ശ്ലാഘനീയം'
Mar 10, 2012, 17:03 IST
ദോഹ: മൂന്നര പതിറ്റാണ്ട് കാലത്തോളമായി കാസര്‍കോട്ടെ നിര്‍ധരരായ പാവപ്പെട്ട കുടുംബത്തില്‍ പെട്ട പെണ് കുട്ടികള്‍ക്ക് വിവാഹ ധന സഹായം, മാരക രോഗം പിടിപ്പെട്ടു വിഷമതയനുഭാവിക്കുന്നവര്ക്ക് ചികിത്സാ സഹായം, വിദ്യാഭ്യാസ പ്രോത്സാഹനം എന്നീ മേഘലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഖത്തര്‍ കാസര്‍ക്കോട് മുസ്ലിം ജമാ അത്തിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സയ്യിദ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
ഖത്തര്‍ കാസര്‍ക്കോട് മുസ്ലിം ജമാ അത്ത് പ്രവര്‍ത്തക സമിതി നല്കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് സംസാരിക്കുകയായിരുന്നു ഹൈദരാലി ശിഹാബ് തങ്ങള്‍. അഗതികളെയും അശരണറെയും സംരക്ഷിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭാവിയിലും നടത്തുവാന്‍ ജമാ അത്തിന്റെ പ്രവര്ത്തകന്മാര്ക്ക് കഴിയട്ടെ എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാത്തിന്റെ ഉപഹാരം ഹൈദരാലി ശിഹാബ് തങ്ങള്‍ക്ക് നല്കി എം പി ഷാഫി ഹാജി നിര്‍വഹിച്ചു. പ്രസിഡണ്ട് എം പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു പി.എസ്.എച്ച് തങ്ങള്‍, അബ്ദുല്‍ ഖാദര്‍ ഹാജി (ഹറമൈന്‍) ലുക്മാന് തളങ്കര,
യുസുഫ് ഹൈദര്‍, മുസ്തഫ ബാങ്കോട്, സത്താര്‍ ബങ്കര, ശുക്കൂര്‍ സര്‍ദാര്‍, മന്‍സൂര്‍ മുഹമ്മദ്, ആദം കുഞ്ഞി തളങ്കര, അബ്ദുള്ള ത്രീ സ്റ്റാര്‍, പി എസ് ഹാരിസ്, ശംസുദ്ധീന്‍ തളങ്കര എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി പി എ മഹമൂദ് സ്വാഗതവും സെക്രട്ടറി നന്ദിയും പറഞ്ഞു.

![]() |
|
ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാത്തിന്റെ ഉപഹാരം എം പി ഷാഫി ഹാജി
ഹൈദരാലി ശിഹാബ് തങ്ങള്‍ക്ക് നിര്‍വഹിക്കുന്നു
|
Keywords: Doha, Qatar, Kasaragod Muslim Jamahath, Sayyid Panakkad Hyderali Shihab Thangal, kasargodvartha.