കോവിഡ് പ്രതിസന്ധിക്കിടയിലും മികച്ച സേവനം നടത്തുന്ന അധ്യാപകര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകളുമായി ഖത്തര്‍ എയര്‍വേയ്സ്
ദോഹ: (www.kasargodvartha.com 05.10.2020) കോവിഡ് പ്രതിസന്ധിക്കിടയിലും മികച്ച സേവനം നടത്തുന്ന അധ്യാപകര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകളുമായി ഖത്തര്‍ എയര്‍വേയ്സ്. ലോക അധ്യാപക ദിനവുമായി ബന്ധപ്പെട്ട് 21,000 സൗജന്യ വിമാന ടിക്കറ്റുകളാണ് ഖത്തര്‍ എയര്‍വേയ്സ് അധ്യാപകര്‍ക്ക് നല്‍കുന്നത്. ലോക അധ്യാപക ദിനവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്ക് ആദരവേകുന്നതിന്റെ ഭാഗമായാണിത്.
അധ്യാപകര്‍ക്ക് ഒക്ടോബര്‍ അഞ്ചിന് ഖത്തര്‍ സമയം പുലര്‍ച്ചെ നാലു മണി മുതല്‍ ഒക്ടോബര്‍ എട്ടിന് 3.59 വരെ ടിക്കറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. qatarairways.com/ThankYouTeachers എന്ന ലിങ്കില്‍ പ്രവേശിച്ച് ഇതിലുള്ള ഫോം പൂരിപ്പിച്ചാണ് അപേക്ഷ നല്‍കേണ്ടത്. ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കുമ്പോള്‍ ഒരു യുണീക്ക് പ്രൊമോഷന്‍ കോഡ് ലഭിക്കും. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം ടിക്കറ്റ് ലഭിക്കും. ഖത്തര്‍ എയര്‍വേയ്സ് സര്‍വ്വീസ് നടത്തുന്ന 75 രാജ്യങ്ങളിലെ എല്ലാ അധ്യാപകര്‍ക്കും സൗജന്യ ടിക്കറ്റ് ലഭിക്കാന്‍ അപേക്ഷ നല്‍കാം.