കോവിഡ് നിയമ ലംഘനം; ഒമാനില്‍ സ്വകാര്യ ആശുപത്രി പൂട്ടിച്ചു
Aug 1, 2021, 09:44 IST
മസ്‌കത്: (www.kasargodvartha.com 01.08.2021) കോവിഡ് നിയമ ലംഘനത്തെ തുടര്‍ന്ന് ഒമാനിലെ സ്വകാര്യ ആശുപത്രി മസ്‌കത് നഗരസഭ പൂട്ടിച്ചു. മസ്‌കത് ഗവര്‍ണറേറ്റില്‍ സീബിലുള്ള ആശുപത്രിക്കെതിരെയാണ് നടപടിയെടുത്തത്. കോവിഡ് പ്രോടോകോള്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
കോവിഡ് പ്രതിരോധത്തിനായി ഒമാന്‍ സുപ്രീം കമ്മിറ്റി നില്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടതാണ് ഇവര്‍ക്കെതിരായ നടപടിക്ക് കാരണമെന്ന് നഗരസഭ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Keywords: Muscat, News, Gulf, World, Top-Headlines, Hospital, Health, COVID-19, Private hospital closed in Muscat for Covid-19 violations