റമളാന്‍ ഇരുപത്തിയേഴാം രാവ്; ബഹ്‌റൈനില്‍ ആത്മീയ സംഗമങ്ങള്‍
Aug 14, 2012, 12:54 IST
മനാമ: വിശുദ്ധ റമസാനിലെ ആയിരം മാസങ്ങളേക്കാള്‍ പ്രതിഫലം ലഭ്യമാകുന്ന ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന സവിശേഷമായ ഇരുപത്തിഏഴാം രാവായ ചൊവ്വാഴ് രാത്രി സമസ്ത കേരള സുന്നി ജമാഅത്തിന്റെ കേന്ദ്ര ആസ്ഥാനമായ മനാമയിലും വിവിധ ഏരിയകളിലുമുള്ള പള്ളികളും സ്വലാത്ത് മജ്‌ലിസുകളും കേന്ദ്രീകരിച്ച് പുലര്‍ച്ചെ സുബ്ഹി നിസ്‌കാരം വരെ നീണ്ടു നില്‍ക്കുന്ന ആത്മീയ സംഗമങ്ങള്‍ നടക്കും.
ഇഅതികാഫ്, തറാവീഹ്, ഖിയാമുല്ലൈല്‍, തസ്ബീഹ് നിസ്‌കാരം, തൗബ, നസീഹത്ത്, ഖത്തം ദുആ, പ്രാര്‍ത്ഥന മജ്‌ലിസ്, തുടങ്ങിയവ അടങ്ങുന്ന സമസ്തയുടെ ആത്മീയ സംഗമങ്ങള്‍ക്ക് വിവിധ ഏരിയാ കേന്ദ്രങ്ങളിലെ സമസ്ത കോ ഓര്‍ഡിനേറ്റര്‍മാരും പണ്ഡിതരും നേതാക്കളും നേതൃത്വം നല്‍കും.
മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്തിനു സമീപമുള്ള അബൂ സുറ മസ്ജിദില്‍ ഉസ്താദ് ഉമറുല്‍ ഫാറൂഖ് ഹുദവിയും സല്‍മാനിയ സ്വലാത്ത് മജ്‌ലിസിനു സമീപമുള്ള മസ്ജിദില്‍ കെ.എം.എസ് മൗലവിയും പുലര്‍ച്ചവരെ നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

Keywords: Ramzan, Lailatul qadr, Manama, Gulf, Bahrain