city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡല്‍ഹി തിരഞ്ഞെടുപ്പു ഫലം മോഡിയുടെ കോര്‍പറേറ്റ് ഭരണത്തിനുള്ള പ്രഹരം: പ്രവാസി സാംസ്‌ക്കാരിക വേദി

അല്‍ ഖോബാര്‍: (www.kasargodvartha.com 11/02/2015) ബി.ജെ.പി. സര്‍ക്കാരിന്റെ കോര്‍പറേറ്റ് ഭരണത്തിനും മതേതരത്വം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കുമെതിരായ കനത്ത പ്രഹരമാണ് ഡല്‍ഹി തെരഞ്ഞെടുപ്പു ഫലമെന്നു പ്രവാസി സാംസ്‌കാരിക വേദി അല്‍ ഖോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി വിലയിരുത്തി.

കഴിഞ്ഞ എട്ടു മാസത്തെ മോഡി ഭരണം വന്‍ പരാജയമായിരുന്നു. പെട്രോളിന് നാളിതുവരെ ഇല്ലാത്ത വിലക്കുറവുണ്ടായതിലൂടെ ഖജനാവിലും കോര്‍പറേറ്റ് ലാഭത്തിലും വന്‍ വര്‍ദ്ധനയാണുണ്ടായത്. എന്നാല്‍ അതിന്റെ ഫലം ജനങ്ങള്‍ക്ക് ലഭ്യമാക്കാനോ, വിലക്കയറ്റം നിയന്ത്രിക്കാനോ, സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.  രാജ്യത്ത് മരുന്ന്‌വില നിയന്ത്രണത്തിനുള്ള സംവിധാനത്തെപ്പോലും തകര്‍ത്ത് മരുന്ന് കമ്പനികള്‍ക്ക് മുന്നിലേക്ക്  ഇന്ത്യന്‍ രോഗികളെ എറിഞ്ഞുകൊടുക്കുകയാണ്.
ഡല്‍ഹി തിരഞ്ഞെടുപ്പു ഫലം മോഡിയുടെ കോര്‍പറേറ്റ് ഭരണത്തിനുള്ള പ്രഹരം: പ്രവാസി സാംസ്‌ക്കാരിക വേദി

സാധാരണക്കാരിലൊരുവന്‍ എന്നു പ്രചരിപ്പിക്കുമ്പോഴും സുവര്‍ണലിപിയില്‍ സ്വന്തം പേരു തുന്നിപ്പിടിപ്പിച്ച കോട്ടുമണിഞ്ഞു  സാമ്രാജ്യത്വത്തിനു രാജ്യ താത്പര്യവും സുരക്ഷയും പണയപ്പെടുത്തുന്ന ചിത്രം രാജ്യസ്‌നേഹികളെ അക്ഷരാര്‍ത്ഥത്തില്‍ രോഷാകുലരാക്കിയതായും യോഗം വിലയിരുത്തി.   ആപ് നേതാക്കല്‍ വിജയത്തില്‍ അമിതാഹ്ലാദം കൊള്ളാതെ ഉത്തരവാദിത്വ ബോധത്തോടെ ഉയര്‍ന്നു പ്രവര്‍ത്തിക്കണം.  സുപ്രധാനമായ രാജ്യവിഷയങ്ങളില്‍ ആപ് നയമുണ്ടാക്കണം. അല്ലെങ്കില്‍ അത് താത്പര്യങ്ങളുടെ സംഘര്‍ഷത്തില്‍ പെട്ടു സുഗമമായ പോക്കിന് തടസം സൃഷ്ടിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : New Delhi, Election, BJP, Gulf, Paravasi Samskarika Vedi, Narendra Modi. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia