city-gold-ad-for-blogger

പി സി എഫ് ജി സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍

ദുബൈ: (www.kasargodvartha.com 02.04.2017) മംഗളൂരു എയര്‍പോര്‍ട്ട് അധികൃതര്‍ മുസ്ലിം യാത്രക്കാരെ തിരഞ്ഞു പിടിച്ച് യാത്ര തടസ്സപ്പെടുത്തുന്നതായും, പാസ്‌പോര്‍ട്ടിലെ പേജുകള്‍ കീറിക്കളിഞ്ഞ് ഉപദ്രവിക്കുന്നതായും പി സി എഫ് ജി സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ആരോപിച്ചു. യാത്രക്കാരോടുള്ള ഈ വിവേചനം എയര്‍പോട്ട് അധികൃതര്‍ അവസാനിപ്പിക്കണമെന്നും, യാത്രക്കാരോട് കാണിക്കുന്ന ഈ പീഡനത്തിനെതിരെ മുഴുവന്‍ പ്രവാസി സംഘടനകളും യോജിച്ചുള്ള പ്രക്ഷോഭത്തിന് തയ്യാറാവണമെന്നും പി സി എഫ് യോഗം ആവശ്യപ്പെട്ടു.

വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രവാസികാര്യ മന്ത്രി, വ്യോമയാന മന്ത്രി, കേരള മുഖ്യമന്ത്രി, എം പിമാര്‍ എന്നിവര്‍ക്ക് പരാതി അയച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. പുതിയ ഭാരവാഹികള്‍: ശരീഫ് കുമ്പഡാജെ (പ്രസിഡന്റ്), ഷംസുദ്ദീന്‍ ബി എച്ച് (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ഖാദര്‍ (ട്രഷറര്‍). വൈസ് പ്രസിഡന്റുമാര്‍: ഷാഫി വര്‍മ്പോടി, ജാഫര്‍ തങ്ങള്‍ ആദൂര്‍, മന്‍സൂര്‍ ബദിയടുക്ക. ജോയിന്റ് സെക്രട്ടറിമാര്‍: അബ്ദുല്‍ നാസര്‍ സി ബി, ഉമ്മര്‍ ഫാറൂഖ്, സിദ്ദീഖ് കൊട്ടര്‍ജ. ജില്ലാ കൗണ്‍സില്‍: ലത്വീഫ് കുമ്പഡാജെ, ഫസല്‍ ബദിയടുക്ക, ഖാലിദ് ബാഷ, സലാഹുദ്ദീന്‍ തങ്ങള്‍ ആദൂര്‍, ഹസന്‍ കൊട്ടിയാടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

പി സി എഫ് ജി സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍

Keywords : Kasaragod, PCF, GCC, Committee, Programme, Meeting, Held, Gulf, Dubai, Manglore Airport. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia