വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പാസ് പ്ലസ് സംഘടിപ്പിച്ചു
Feb 1, 2013, 18:30 IST
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ആക്‌സസ് ഗൈഡന്‍സ് സെന്ററുമായി സഹകരിച്ച് ജിദ്ദയില്‍ നടത്തിയ പാസ് പ്ലസ് പരിപാടി അബ്ദുല്‍ ഗനി ഉദ്ഘാടനം ചെയ്യുന്നു |
പരീക്ഷയെ എങ്ങിനെ ആത്മ വിശ്വാസത്തോടെ നേരിടാമെന്നും പഠനം ആസ്വാദ്യകരമാക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങളും ഇസ്മായില്‍ മാസ്റ്റര്‍ ലളിതമായി വിശദീകരിച്ചു. പഠനം കൃത്യമായ ലക്ഷ്യബോധത്തോടെയും കഠിനാധ്വാനത്തോടെയുമാകണമെന്ന് അദ്ദേഹം ഉണര്‍ത്തി.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുല്‍ ഗനി പരിപാടി ഉദ്ഘാടനം ചെയ്തു. മുനീര്‍ ഖിറാഅത് നടത്തി. ഇഖ്ബാല്‍ ചെമ്പന്‍ സ്വാഗതവും ശരീഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Keywords: Jeddah, Students, Malayalam News, Pass plus, Class, fraternity, Kerala Vartha, Malayalam Vartha, Kerala News.