city-gold-ad-for-blogger

കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ സമയം പുന:ക്രമീകരിച്ചു

കുവൈത്ത് സിറ്റി: (www.kasargodvartha.com 02.04.2021) ഭാഗിക കര്‍ഫ്യൂ സമയം പുന:ക്രമീകരിച്ച് കുവൈത്ത്. ഏപ്രില്‍ എട്ടു മുതല്‍ 22 വരെ വൈകുന്നേരം ഏഴ് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയായിരിക്കും ഭാഗിക കര്‍ഫ്യൂ. രാജ്യത്ത് നിലവില്‍ കര്‍ഫ്യൂ വൈകീട്ട് അഞ്ചിന് ആരംഭിച്ച് പുലര്‍ച്ചെ അഞ്ചിനാണ് അവസാനിക്കുന്നത്. ഏപ്രില്‍ എട്ടു മുതല്‍ പുതിയ സമയക്രമത്തിലേക്കു മാറുന്നത്. 

ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് വൈകീട്ട് ഏഴ് മുതല്‍ രാത്രി 10 മണി വരെ താമസ കേന്ദ്രങ്ങളില്‍ വ്യായാമത്തിനായുള്ള നടത്തം അനുവദിക്കും. രാത്രി പന്ത്രണ്ടു മണി വരെ മുന്‍കൂട്ടി അപോയ്ന്‍മെന്റ് എടുത്ത് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രവേശിക്കാം. ഹോടെലുകള്‍ക്ക് പുലര്‍ച്ചെ മൂന്ന് മണി വരെ ഡെലിവറി സൗകര്യം അനുവദിക്കും.

കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ സമയം പുന:ക്രമീകരിച്ചു

മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സര്‍കാര്‍ വക്താവ് താരിഖ് മസ് റം ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അസ്വബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിഭായോഗം രാജ്യത്തെ കോവിഡ് വ്യാപന തോത് അവലോകനം ചെയ്ത ശേഷമാണു കര്‍ഫ്യൂ തുടരാന്‍ തീരുമാനിച്ചത്. 

Keywords: Kuwait, News, Gulf, World, Top-Headlines, COVID-19, Partial curfew will continue from 7:00 pm to 5:00 am

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia