പള്ളിക്കര പ്രീമിയര്‍ ലീഗ്: സില്‍വര്‍ സ്റ്റാര്‍ ബിലാല്‍ ജേതാക്കള്‍
Jun 5, 2016, 08:30 IST
അജ്മാന്‍: (www.kasargodvartha.com 05/06/2016) പള്ളിക്കര പഞ്ചായത്ത് കെ എം സി സിയുടെ ആഭിമുഖ്യത്തില്‍ അജ്മാന്‍ ബോഡി ആന്‍ഡ് സോള്‍ ഗ്രൗണ്ടില്‍ നടന്ന പള്ളിക്കര പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സില്‍വര്‍ സ്റ്റാര്‍ ബിലാല്‍ ജേതാക്കള്‍. പ്രമുഖരായ എട്ട് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ ആവേശജ്ജ്വലമായ ഫൈനല്‍ മത്സരത്തില്‍ സില്‍വര്‍ സ്റ്റാര്‍ ബിലാല്‍ നഗര്‍ മുഹമ്മദന്‍സ് മൗവ്വലിനെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.
കെ എം സി സി യു എ ഇ സ്‌റ്റേറ്റ് വൈസ് പ്രസിഡണ്ട് നിസാര്‍ തളങ്കര ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കെ എം സി സി ഷാര്‍ജ സ്‌റ്റേറ്റ് പ്രസിഡണ്ട് ഹമീദ്, മറ്റു നേതാക്കളായ കമാംപാലം കുഞ്ഞബ്ദുല്ല, ഹനീഫ ഇല്യാസ്, താഹ, നാസര്‍ എം എ, അബ്ബാസ് കുന്നില്‍, മുഹമ്മദ് കുഞ്ഞി സഫീര്‍ ഗ്രൂപ്പ്, മുഹമ്മദ് കുഞ്ഞി ബേക്കല്‍, സിദ്ദീഖ് പള്ളിപുഴ, ഹാരിസ് ബിലാല്‍ നഗര്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.
തബാസ്‌കോ എം ഡി ബഷീര്‍ മാളികയില്‍ ജേതാക്കള്‍ക്കുള്ള പ്രൈസ് മണി സമ്മാനിച്ചു. ടൂര്‍ണമെന്റ് ചെയര്‍മാന്‍ ഫൈസല്‍ അഷ്ഫാഖ് അധ്യക്ഷത വഹിച്ചു. ഫിറോസ് മാസ്തിഗുഡ്ഡ സ്വാഗതവും, നാസര്‍ കല്ലിങ്കാല്‍ നന്ദിയും പറഞ്ഞു.
Keywords : Pallikara, KMCC, Panchayath, Footballer, Football Tournament, Sports, Gulf, Advertisement Baby Fresh.