Arrested | കുവൈതില്‍ 70 ഗ്രാം ഹെറോയിനുമായി യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍
കുവൈത് സിറ്റി: (www.kasargodvartha.com) 70 ഗ്രാം ഹെറോയിനുമായി പാകിസ്താന്‍ സ്വദേശിയായ യാത്രക്കാരനെ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. എയര്‍ കാര്‍ഗോ കസ്റ്റംസ് വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. പിടിയിലായ പ്രതിയെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
അതേസമയം, കുവൈതിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമിച്ച ഇന്‍ഡ്യക്കാരനെ കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ പിടികൂടിയിരുന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വിഭാഗം ഡയറക്ടര്‍ ജെനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു. ഏകദേശം 49 പാകറ്റ് ഹാഷിഷ് ആണ് പിടിച്ചെടുത്തത്. ഇവയ്ക്ക് കാല്‍ക്കിലോ ഭാരമുണ്ട്. വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് കടത്താന്‍ ശ്രമിച്ചത്.
Keywords: Kuwait City, Kuwait, News, Gulf, World, Top-Headlines, Arrest, Arrested, Crime, Pakistani arrested on the airport for smuggling heroin.