ഒസാസോ യു.എ.ഇ നാഷണല്‍ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു
Mar 17, 2012, 16:51 IST
കാന്തപുരത്തിന്റെ കേരളയാത്രയുടെ ഭാഗമായി ഓസാസോ യു.എ.ഇ കമ്മിറ്റി ദുബൈ ഖിസൈസ് സഅദിയ്യ
സെന്ററില്‍ സംഘടിപ്പിച്ച പ്രചരണ പരിപാടിയില്‍ അബ്ദുഗഫാര്‍ സഅദി രണ്ടത്താണി
മുഖ്യ പ്രഭാഷണം നടത്തുന്നു.
|
ദുബൈ ഖിസൈസ് സഅദിയ്യ സെന്ററില്‍ നടന്ന യോഗം മുഹമ്മദ് അലി സഖാഫിയുടെ അദ്ധീക്ഷതയില്‍ അമീര്‍ ഹസന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. റാഷിദ് ഉദിനൂര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. കെ.എം.സി അഹമ്മദ് സഅദി, അഹമ്മദ് മുസ് ലിയാര്‍ മേല്‍പ്പറമ്പ, ദാവൂദ് മാസ്റ്റര്‍, റാഷിദ് സഅദി വളക്കൈ, മൊയ്തീന്‍ ഷാഫി, കുഞ്ഞാലി.ടി.എ, ഫാറൂഖ് ഹുസൈന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദു സലാം സഅദി തെക്കുമ്പാട് റിട്ടേണിംഗ് ഓഫീസറായിരുന്നു. റഫീഖ് എം.എ. സ്വാഗതവും അബ്ദുസലാം ബംബ്രാണ നന്ദിയും പറഞ്ഞു.
Keywords: OSACO, Dubai, Trustee.