കല്‍പകഞ്ചേരി ഒരുമയുടെ 'ഒയാസിസ്' പദ്ധതി ഉദ്ഘാടനം ചെയ്തു
Dec 22, 2011, 13:32 IST
ദുബായ്: ഒരുമ കല്‍പകഞ്ചേരി യുഎഇ കമ്മിറ്റി പ്രവാസികള്‍ക്കായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന 'ഒയാസിസ് ' സമ്പാദ്യപദ്ധതിക്ക് തുടക്കമായി.
ഷാര്‍ജയില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ടി.പി.കുഞ്ഞഹമ്മദ് ഹാജിയില്‍ നിന്ന് അപേക്ഷ സ്വീകരിച്ചുകൊണ്ട് ഒരുമ പ്രസിഡന്റ് ബഷീര്‍ പടിയത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ അന്‍വര്‍ അമീന്‍, സീതി പടിയത്ത്, ഇഖ്ബാല്‍ പന്നിയത്ത്, മുസ്തഫ കോട്ടയില്‍, അബ്ദുല്‍ ഗഫൂര്‍ അബൂദാബി, എം.ശംസുദ്ദീന്‍, ഷാജി പൊട്ടേങ്ങല്‍, അബ്ദുല്‍ ജലീല്‍ ഷാര്‍ജ ഇസ്മായില്‍ ഗ്രാന്റ് അബ്ദുനാസിര്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 31 ന് മുമ്പായി അപേക്ഷിക്കണമെന്ന് 'ഒയാസിസ്' കോര്‍ഡിനേറ്റര്‍ അബ്ദുല്‍ വാഹിദ് മയ്യേരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0505354877 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Keywords: OASIS, Dubai, Gulf