പെരിയ സൗഹൃദവേദി ഏകദിന ഫുട്‌ബോള്‍ മത്സരം
Jan 7, 2013, 16:58 IST
ദുബൈ: പെരിയ സൗഹൃദവേദി ഏകദിന ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. പെരിയ സൗഹൃദവേദിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഏകദിന മത്സരം ജനുവരി 11 ന് വെള്ളിയാഴ്ച വൈകിട്ട് മൂന്നു മുതല്‍ അഞ്ച് വരെ ദുബൈ സ്‌കോളേഴ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
പെരിയ വില്ലേജിലെ അറിയപ്പെടുന്ന ക്ലബ്ബുകളായ റഡ്സ്റ്റാര്‍ പെരിയ, എസ്.വി.ബി കായക്കുളം, യംഗ് മെന്‍സ് പെരിയ, റസ്റ്റ് ഓഫ് പെരിയ, എന്നീ ക്ലബ്ബുകളുടെ പഴയകാല താരങ്ങള്‍ ഏറ്റുമുട്ടും. ഫുട്‌ബോള്‍ മത്സരത്തിലേക്ക് മുഴുവന്‍ പെരിയക്കാരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്കായി 055-5598084 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

Keywords: Periya, Souhridavedi, Football, Competition, Dubai, Gulf, Malayalam news