city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'രക്തദാനത്തിന്റെ മഹത്വം സമൂഹത്തിലേക്കെത്തിക്കേണ്ട ദൗത്യം സന്നദ്ധ സംഘടനകള്‍ ഏറ്റടുക്കണം'

ദുബൈ: (www.kasargodvartha.com 28.09.2017) രക്തദാനമെന്ന ജീവദാനത്തിന്റെ മഹത്വം പൊതു സമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള ദൗത്യം എല്ലാ സന്നദ്ധ സംഘടനകളും ഏറ്റെടുത്താല്‍ രക്തത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കപ്പെടുമെന്ന് വിദ്യാഭ്യാസ സാമൂഹ്യപ്രവര്‍ത്തകനും കുമ്പള അക്കാദമി ചെയര്‍മാനുമായ ഖലീല്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്കായ് കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീം സംഘടിപ്പിച്ച ഏകദിന രക്തദാന ക്യാംപ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഞ്ചരിക്കുന്ന ജീവന്‍ എന്നാണ് രക്തത്തിന് നല്‍കിയ വിശേഷണം. ഓരോ തുള്ളി രക്തവും ഒരു ജീവനെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. രക്തത്തിന്റെ ദൗര്‍ലഭ്യത പരിഹരിക്കാനായി ലോകാരോഗ്യ സംഘടന ജൂണ്‍ 14 ലോകരക്തദാന ദിനമായ് ആചരിക്കുകയാണ്. രക്തദാനത്തിന്റെ മഹത്വം സമൂഹം മനസ്സിലാക്കാത്തതാണ് ലോകത്ത് രക്തലഭ്യത കുറയാന്‍ കാരണം. സന്നദ്ധ സംഘടനകള്‍ ഇത്തരം ക്യാംപുകള്‍ സംഘടിപ്പിച്ചുകൊണ്ട് വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും ശക്തമായ ബോധവത്കരണം നടത്തണം. അദ്ദേഹം ആവശ്യപ്പെട്ടു.

'രക്തദാനത്തിന്റെ മഹത്വം സമൂഹത്തിലേക്കെത്തിക്കേണ്ട ദൗത്യം സന്നദ്ധ സംഘടനകള്‍ ഏറ്റടുക്കണം'

രക്തം ദാനം ചെയ്യുന്നതിനും രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും നിലകൊള്ളുന്ന കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീമിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും കുട്ടിച്ചേര്‍ത്തു. സലാം കന്യപ്പാടി അധ്യക്ഷതെ വഹിച്ചു. മഷൂദ് ചെട്ടന്‍കുഴി സ്വാഗതം പറഞ്ഞു. ശിഹാബ് തെരുവത്ത്, ഷുഹൈല്‍ കോപ്പ, ഫൈസല്‍ പട്ടേല്‍, അന്‍വര്‍ വയനാട്, ഷംസുദ്ദിന്‍ മാസ്റ്റര്‍ പാടലടുക്ക, നൗഷാദ് കന്യപ്പാടി, കെ പി ജയകുമാര്‍, സുബൈര്‍ പെര്‍വാഡ്, യൂനുസ് കുമ്പള, മുനീര്‍ ഉറുമി, ഖിളര്‍ ബേക്കല്‍, സഫീര്‍ മൊഗ്രാല്‍, സുകേശന്‍ ആറ്റിങ്ങല്‍, രഞ്ജിത്ത് ആലപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു. ഷുഹൈല്‍ കോപ്പ നന്ദി പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:   Blood donation, news, inauguration, Dubai, Gulf, One day blood donation camp conducted 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia