city-gold-ad-for-blogger

നൈജീരിയയിലേക്കും തിരിച്ചുമുള്ള സഊദി വിമാന സെര്‍വീസുകള്‍ നിര്‍ത്തിവച്ചു

റിയാദ്: (www.kasargodvartha.com 11.12.2021) നൈജീരിയയിലേക്കും തിരിച്ചുമുള്ള സഊദി വിമാന സെര്‍വീസുകള്‍ നിര്‍ത്തിവച്ചു. സഊദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെയാണ് തീരുമാനം. നൈജീരിയയില്‍ നിന്നും വരുന്ന വിദേശികള്‍ യാത്ര വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം കഴിയണം. 

സഊദിയിലെത്തിയാല്‍ അഞ്ച് ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ കഴിയണമെന്നും വ്യവസ്ഥയുണ്ട്. ഇതോടെ ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് സഊദി വിമാന സെര്‍വീസുകള്‍ക്ക് വിലക്കേര്‍പെടുത്തിയ ആഫ്രികന്‍ രാജ്യങ്ങളുടെ എണ്ണം 15 ആയി. 

നൈജീരിയയിലേക്കും തിരിച്ചുമുള്ള സഊദി വിമാന സെര്‍വീസുകള്‍ നിര്‍ത്തിവച്ചു

പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വദേശികളാണെങ്കില്‍ അഞ്ച് ദിവസം, ഹോം ക്വാറന്റൈനിലാണ് കഴിയേണ്ടത്. കൂടാതെ സ്വദേശികളാണെങ്കിലും വിദേശികളാണെങ്കിലും സഊദിയിലെത്തി ആദ്യ ദിവസവും അഞ്ചാം ദിവസവും പിസിആര്‍ പരിശോധന നടത്തണമെന്നും വ്യവസ്ഥയുണ്ട്. അതേസമയം ഇക്കാര്യത്തില്‍ വാക്‌സിനെടുത്തവര്‍ക്ക് പ്രത്യേകമായ ഇളവുകളൊന്നുമില്ല.

Keywords: Riyadh, News, Gulf, World, Top-Headlines, COVID-19, Health, Ban, Vaccinations, Omicron: Saudi Arabia suspend flights from Nigeria

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia