നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘം: ഗള്‍ഫ് കമ്മിറ്റികള്‍ രൂപീകരിക്കുന്നു
Dec 17, 2014, 07:30 IST
ദുബൈ: (www.kasargodvartha.com 17.12.2014) നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘം ഗള്‍ഫ് കമ്മിറ്റികള്‍ രൂപീകരിക്കുന്നു. കമ്മിറ്റികളുടെ രൂപീകരണത്തിനുള്ള പ്രാരംഭ നടപടികള്‍ യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് നാടുകളില്‍ ആരംഭിച്ച് കഴിഞ്ഞു.
ഏറെക്കാലമായി കാത്തിരുന്ന പ്രവാസി നുസ്രത്തിന്റെ കഴിഞ്ഞ 10 വര്‍ഷങ്ങളിലും നേതൃ രംഗത്തെ നിറസാന്നിധ്യമായിരുന്ന ഹമീദ് കെടിഞ്ചി, ജോലിയാവശ്യാര്‍ത്ഥം ദുബൈയിലെത്തിയതോടെയാണ് നുസ്രത്തിന്റെ സജീവ സഹകാരി റസാഖ് ബി.കെയുടെ നേതൃത്വത്തില്‍ യു.എ.ഇ കമ്മിറ്റി രൂപീകരണ നടപടികള്‍ക്ക് വേഗമേറിയത്. കേന്ദ്ര കമ്മിറ്റിയുടെ പൂര്‍ണ നിയന്ത്രണത്തിലാവും ഓരോ കമ്മിറ്റികളും നിലവില്‍ വരിക.
ബദിയഡുക്ക ഭാഗത്തെ നിര്‍ധനരും, നിരാലംബരുമായ കുടുംബങ്ങള്‍ക്കും, ആശ്രയമറ്റ രോഗികള്‍ക്കും, വിവാഹ സ്വപ്നം ഒരു മരീചിക മാത്രമായിരുന്ന യുവതികള്‍ക്കും, ആത്മീയ വെളിച്ചം കൊതിച്ച വിശ്വാസികള്‍ക്കും പ്രതീക്ഷയുടെ മിന്നലാളമായി 10 വര്‍ഷം കൊണ്ട്, സേവന വഴികളില്‍ കനകം വിളയിച്ച അജയ്യ വിപ്ലവമാണ് നുസ്രത്തുല്‍ ഇസ്ലാം നടത്തിവരുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Badiyadukka, Dubai, Gulf, Committee, UAE, Qatar, Saudi Arabia, Nusrath.
Advertisement: