ദുബൈ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ മതി
Jun 9, 2017, 08:31 IST
ദുബൈ: (www.kasargodvartha.com 09.06.2017) ദുബൈ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനി സ്മാര്‍ട്ട്‌ഫോണ്‍ മതി. പാസ്‌പോര്‍ട്ടിനും എമിറേറ്റ്‌സ് ഐഡിക്കും പകരം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ദുബൈ രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍- 3 ലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എമിറേറ്റ് സ്മാര്‍ട് വാലെ ആപ്പ് വഴിയാണ് എമിഗ്രേഷന്‍ നടപടികള്‍ ചെയ്യുക. ഈ പദ്ധതി ദുബൈയിലെ മറ്റ് വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമായതോടെ നിര്‍ഗമന സമയത്ത് ഒരു യാത്രക്കാരന് ഒമ്പതിനും 12നുമിടയില്‍ സെക്കന്‍ഡുകള്‍ ലാഭിക്കാം.
വിമാനത്താവളത്തിലെ നിര്‍ഗമന ഹാളില്‍ സജ്ജമാക്കിയ സംവിധാനം ദുബൈയുടെ പൊതുസുരക്ഷാ, പൊലീസ് ഉപമേധാവി ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീമും ദുബൈ താമസ കുടിയേറ്റ വകുപ്പ് തലവന്‍ മുഹമ്മദ് അഹ് മദ് അല്‍ മര്‍റിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ലോകത്ത് ഈ സംവിധാനം നടപ്പിലാക്കുന്ന ആദ്യ വിമാനത്താവളമാണ് ദുബൈയിലേത്.
SUMMARY: Dubai: Passengers departing from Dubai International Airport can now use their smart phones at the smart gates instead of their passports as part of a new service called Smart UAE Wallet.

Keywords: Dubai, Gulf, Airport, mobile-Phone, Now, smartphone is your passport in Dubai