കാഞ്ഞങ്ങാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് കൊറോണയില്ല
Mar 2, 2020, 20:20 IST
കാസര്‍കോട്: (www.kasargodvartha.com 02.03.2020) കൊറോണ (കോവിഡ് 19)യുണ്ടെന്ന് സംശയിച്ച് കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ലിബിയയില്‍ നിന്നും വന്ന യുവാവിന് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് കൊറോണ ഇല്ലെന്ന് കണ്ടെത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എ വി രാംദാസ് അറിയിച്ചു.
കൊറോണയുടെ ലക്ഷണങ്ങളായ ചുമയും തൊണ്ടവേദനയുമുള്ളതിനാലും യുവാവിന് ചൈനയില്‍ നിന്നുള്ള മറ്റൊരു യുവാവുമായി കുറച്ചു സമയം സമ്പര്‍ക്കം ഉള്ളതിനാല്‍ മുന്‍കരുതലിനന്റെ ഭാഗമായും കൊറോണ സംശയ സാധ്യത ദൂരീകരിക്കുന്നതിനുമായിരുന്നു യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
കോറോണ(കോവിഡ് 19): ജില്ലയില്‍ നിരീക്ഷണം ഊര്‍ജിതമാക്കി
കോവിഡ് 19 ഗള്‍ഫ് രാജ്യങ്ങളിലും വ്യാപകമായതിനെ തുടര്‍ന്ന് ജില്ലയില്‍ നിരീക്ഷണം ശക്തമാക്കി ജില്ലാ മെഡിക്കല്‍ ഓഫീസ്. വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണം ഉള്ളവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരേണ്ടതാണന്നും കൊറോണാ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എ വി രാംദാസ് അറിയിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 9946000493.
Keywords: Kasaragod, News, Kanhangad, Hospital, China, District, Gulf, Corona, Virus, No Corona for youth