city-gold-ad-for-blogger

Date palm shifted | ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്ന് നട്ട് വലുതാക്കിയ ഈന്തപ്പന ദേശീയപാത വികസനത്തിന്റെ ഭാഗമായി പറിച്ചുനട്ടു

കുമ്പള: (www.kasargodvartha.com) ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്ന് നട്ട് വലുതാക്കിയ ഈന്തപ്പന ദേശീയപാത വികസനത്തിന്റെ ഭാഗമായി പറിച്ചുനട്ടു. ഗള്‍ഫില്‍ നിന്നും ആരിക്കാടിയില്‍ കൊണ്ട് വന്ന് നട്ട ഈന്തപ്പന നാട്ടുകാര്‍ക്ക് അത്ഭുതമായിരുന്നു. 25 വര്‍ഷമായി ആരിക്കാടി കടവത്തിനും കുമ്പള പാലത്തിനും ഇടിയിലുള്ള ദേശീയപാതയിലെ സര്‍കാര്‍ പുറമ്പോക്കിലായിരുന്നു ഇതുണ്ടായിരുന്നത്.
                                          
Date palm shifted | ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്ന് നട്ട് വലുതാക്കിയ ഈന്തപ്പന ദേശീയപാത വികസനത്തിന്റെ ഭാഗമായി പറിച്ചുനട്ടു

വലുതായപ്പോള്‍ മാത്രമാണ് നാട്ടുകാരില്‍ പലര്‍ക്കും ഇത് ഈന്തപ്പനയാണെന്ന് അറിഞ്ഞത്. കായ്ച്ചപ്പോള്‍ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഇതൊരു കൗതുക കാഴ്ചയായിരുന്നു. കല്ലെറിഞ്ഞും വടിയെറിഞ്ഞും പച്ച ഈന്തപ്പഴം പലരും പറിച്ചുതിന്ന് കൊതി തീര്‍ത്തു.

ദേശീയപാത വികസനം ആരംഭിച്ചപ്പോള്‍ ഈന്തപ്പനയും മുറിച്ച് മാറ്റുമെന്ന് നാട്ടുകാര്‍ കരുതിയിരിക്കുമ്പോഴാണ് നമ്മുടെ നാട്ടില്‍ അപൂര്‍വമായ അറേബ്യയിലെ അതിശയ കനി സംരക്ഷിക്കാന്‍ കരാറുകാര്‍ തന്നെ മുമ്പോട്ട് വന്നത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വേരോടെ പിഴുത ഈന്തപ്പന ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഉടമസ്ഥതയില്‍ കയ്യാറിലുള്ള സ്ഥലത്തേക്കാണ് പറിച്ചുനട്ടത്.

Keywords: News, Kerala, Kasaragod, Top-Headlines, Kumbala, National Highway, Development project, Gulf, Date Palm Shifted, NH development: date palm tree shifted to another place.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia