ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു
Oct 7, 2012, 22:00 IST
ദുബൈ : കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് അലുംനെ(നാസ്‌കാ) യു എ ഇ ചാപ്റ്ററിന്റെ ഇത്തവണത്തെ ഓണാഘോഷം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ആഘോഷിക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ഗണേശന്‍ മംഗത്തില്‍, ജനറല്‍ സെക്രട്ടറി പ്രമോദ് ബേക്കല്‍, അക്കാഫ് പ്രതിനിധി എ.വി.ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. ഒക്ടോബര്‍ 12ന് രാവിലെ പത്തു മണി മുതല്‍ ഖിസൈസ് വെസ്റ്റ്മിനിസ്റ്റര്‍ സ്‌കൂളില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍.
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണമാണ് ആഘോഷത്തിന്റെ പ്രധാന ലഷ്യം. അടുത്ത ഒരു വര്‍ഷം ജില്ലയിലെ നിര്‍ധനരായ 50 ആണ്‍കുട്ടികള്‍ക്കും 50 പെണ്‍കുട്ടികള്‍ക്കും മെഡിസിന്‍,എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ സൗജന്യ പരിശീലനമാണ് പ്രധാന പരിപാടി. വിദഗ്ദ്ധരായ അധ്യാപകര്‍ നേതൃത്വം നല്‍കുന്ന പരിശീലന ക്ലാസ് കോളജ് ക്യാമ്പസില്‍ വെച്ചാണ് നടത്തുക. ഇതുകൂടാതെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള നിരവധി ട്രെയിനിംഗ് ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. കോളജ് ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങളും അലുംനെ ശേഖരിച്ചു നല്‍കും. യു.ജി.സിയുടെ നാക് അംഗീകാരം ലഭിച്ച കേരളത്തിലെ മൂന്നു കോളജുകളില്‍ ഒന്നാണ് നെഹ്റു കോളജ്. ഇതുപോലെ നിരവധി അംഗീകാരങ്ങള്‍ സമീപകാലത്ത് കോളജിന് നേടിക്കൊടുത്ത പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ഖാദര്‍ മാങ്ങാടിനെ ചടങ്ങില്‍ ആദരിക്കും.
പിന്നണി ഗായകന്‍ ദേവാനന്ദ് നയിക്കുന ഗാനമേളയും അലുംനെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ചെണ്ടമേളവും ഓണസദ്യയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. വിശദ വിവരങ്ങള്‍ക്ക് 0508634056, 0502512303 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
Keywords: Nehru Arts and Science College, Kanhangad, NASCA, UAE, Dubai, Onam Celebration, Kasaragod, Kerala, Malayalam news